ഛായാഗ്രാഹകനായി മഹേഷ് നാരായണന്‍, മലയന്‍ കുഞ്ഞ് ഷൂട്ടിംഗ് 27 മുതല്‍

ഛായാഗ്രാഹകനായി മഹേഷ് നാരായണന്‍, മലയന്‍ കുഞ്ഞ് ഷൂട്ടിംഗ് 27 മുതല്‍

ഫഹദ് ഫാസില്‍ നായകനാകുന്ന 'മലയന്‍ കുഞ്ഞ്' എന്ന സിനിമക്കായി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണന്‍. മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും. നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായിരുന്നു വി.പി സജിമോന്‍ ആണ് മലയന്‍ കുഞ്ഞിന്റെ സംവിധാനം. ജനുവരി 27ന് ചിത്രീകരണം ഈരാറ്റുപേട്ടയില്‍ തുടങ്ങും. സംവിധായകന്‍ ഫാസില്‍ ആണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍ ചിത്രം ജോജി പൂര്‍ത്തിയാക്കിയാണ് ഫഹദ് ഫാസില്‍ മലയന്‍കുഞ്ഞില്‍ ജോയിന്‍ ചെയ്യുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് മലയന്‍ കുഞ്ഞെന്ന് സംവിധായകന്‍ സജിമോനും ഫാസിലും നേരത്തെ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. ഈരാറ്റുപേട്ടക്ക് പുറമേ എറണാകുളവും സിനിമയുടെ ലൊക്കേഷനാണ്.

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ഛായാഗ്രാഹകനായി മഹേഷ് നാരായണന്‍, മലയന്‍ കുഞ്ഞ് ഷൂട്ടിംഗ് 27 മുതല്‍
മലയന്‍കുഞ്ഞ് സര്‍വൈവല്‍ ഡ്രാമ, ഫാസില്‍ സാറിനൊപ്പം ചിത്രം ചെയ്യുക ഫഹദിന്റെ കൂടി ആഗ്രഹം: സജിമോന്‍

സജിമോന്‍ ദ ക്യു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞത്

മഹേഷ് നാരായണനും ഞാനും വളരെക്കാലമായി സുഹൃത്തുക്കളാണ്. കുറച്ചുനാളുകളായി ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യണം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഒന്നു രണ്ട് കഥകള്‍ നോക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ട് ആയില്ല.അങ്ങനെയിരിക്കെ സീ യു സൂണിന്റെ സമയത്ത് മഹേഷിനോട് നല്ല കഥയുണ്ടെങ്കില്‍ അടുത്ത സിനിമ നിര്‍മ്മിക്കാമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം എന്റെ മനസ്സിലും ഉണ്ടായിരുന്നു. അങ്ങനെ മഹേഷ് നാരായണന്‍ പറഞ്ഞ കഥ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാവുകയും അത് ചെയ്യാമെന്ന് തീരുമാനിക്കുകയും ആയിരുന്നു എന്ന് എന്ന് സജിമോന്‍ പറഞ്ഞു.

ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് ഫാസില്‍ സാറിനെ കാണാന്‍ പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടമാകുകയും ചിത്രം നിര്‍മ്മിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു.അങ്ങനെയാണ് മലയന്‍ കുഞ്ഞ് പിറവിയെടുക്കുന്നത്. ആദ്യ ചിത്രം തന്നെ ഫഹദ് ഫാസിലിനെ നായകനാക്കി, മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഫാസിലിന്റ നിര്‍മ്മാണത്തില്‍ ആവുക എന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. ഞാന്‍ ഇപ്പോഴും ആദ്യ എക്‌സൈറ്റ്‌മെന്റില്‍ നിന്നും മുക്തനായിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് വലിയ ഒരു അംഗീകാരമാണ്. ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് ഈ ചിത്രം ചെയ്യാമെന്ന കാര്യം. ആദ്യം ഫഹദ് തന്നെ നിര്‍മ്മിക്കാം എന്നായിരുന്നു. പിന്നീട് കുറേക്കാലമായി ഫഹദിന്റെ മനസ്സിലുള്ള ആഗ്രഹം തുറന്നുപറഞ്ഞു. ഫാസില്‍ സാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കണം. അങ്ങനെയാണ് ഞങ്ങള്‍ കഥയുമായി സാറിന്റെ അടുത്ത പോകുന്നത്.

ഛായാഗ്രാഹകനായി മഹേഷ് നാരായണന്‍, മലയന്‍ കുഞ്ഞ് ഷൂട്ടിംഗ് 27 മുതല്‍
'കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനാകാത്ത അനുഭവം', ജല്ലിക്കട്ട് അമേരിക്കന്‍ വിതരണാവകാശം XYZ ഫിലിംസിന്
Summary

Fahadh Faasil's Malayankunju, Mahesh Narayanan turns cinematographer

Related Stories

No stories found.
logo
The Cue
www.thecue.in