ദേശീയ ചലച്ചിത്ര പുരസ്കാരം, മലയാളത്തിൽ നിന്നും 65 സിനിമകൾ, നടപടികൾ അടുത്ത വാരത്തോടെ

ദേശീയ ചലച്ചിത്ര പുരസ്കാരം, മലയാളത്തിൽ നിന്നും 65 സിനിമകൾ, നടപടികൾ അടുത്ത വാരത്തോടെ

ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ നടപടികൾ അടുത്തയാഴ്ചയോടെ ആരംഭിക്കാൻ തീരുമാനം. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതൽ 24 വരെ നടക്കാനിരിക്കെ പുരസ്കാര നിർണയം വൈകിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും ഉടൻ നടന്നേക്കും. നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി ജൂറി അംഗങ്ങൾ അടുത്തയാഴ്ച മുതൽ പ്രാദേശിക സിനിമകൾ കണ്ടുതുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

ദേശീയ ചലച്ചിത്ര പുരസ്കാരം, മലയാളത്തിൽ നിന്നും 65 സിനിമകൾ, നടപടികൾ അടുത്ത വാരത്തോടെ
കൺഫ്യൂഷൻ അവസാനിപ്പിച്ച് കിംഗ്‌ ഖാൻ, 'പത്താൻ' മുംബൈയിൽ

നവംബർ 19ന് നടപടികൾ തുടങ്ങാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. ഇത് പിന്നീട് നീട്ടുകയായിരുന്നു. മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പിന് ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറിയാണ് ഉണ്ടാവുക. അന്തിമ ജൂറി പ്രഖ്യാപനം ആയിട്ടില്ല. ഇത്തവണ മലയാളത്തിൽ നിന്നും 65 സിനിമകളാണ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് ഉൾപ്പടെയുളള സിനിമകളുടെ തിരഞ്ഞെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ദേശീയ പുരസ്കാരത്തിനുളള സിനിമകൾ കണ്ട് വിലയിരുത്താൻ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഫലപ്രഖ്യാപനം അടുത്ത വർഷം തുടക്കത്തിലേയ്ക്ക് നീളാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അറിയിപ്പ്.

Summary

National film awards screening soon, 65 malayalam movies on list

Related Stories

The Cue
www.thecue.in