സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല ; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല ; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണിത്. രോഗവ്യാപനം തുടരുന്നതിനാല്‍ തിയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകള്‍ യോജിക്കുകയും ചെയ്തു. അതേസമയം തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് വിനോദ നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാമെന്ന് അണ്‍ലോക്കിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം തമിഴ്‌നാട്ടിലടക്കം ചില തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്ന നിലപാടാണ് സര്‍ക്കാരും ചലച്ചിത്ര സംഘടനകളും സ്വീകരിച്ചത്.

Kerala threatres will remain Closed Due to Covid 19 Spread

Related Stories

The Cue
www.thecue.in