തമിള്‍ റോക്കേഴ്സിനെ പൂട്ടി, നിര്‍മ്മാതാക്കള്‍ തോറ്റിടത്ത് അന്തകരായത് ഒടിടി പ്ലാറ്റ്‌ഫോം

തമിള്‍ റോക്കേഴ്സിനെ പൂട്ടി, നിര്‍മ്മാതാക്കള്‍ തോറ്റിടത്ത് അന്തകരായത് ഒടിടി പ്ലാറ്റ്‌ഫോം

കുപ്രസിദ്ധ സിനിമാ പൈറസി വെബ്‌സൈറ്റായ തമിള്‍റോക്കേഴ്‌സ് പൂട്ടിച്ചു. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുന്‍നിര്‍ത്തി ആമസോണ്‍ ഇന്റര്‍നാഷണല്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണിതെന്നാണ് വിവരം. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസ്സൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് രജിസ്ട്രിയില്‍ നിന്ന് തമിള്‍ റോക്കേഴ്‌സിനെ നീക്കിയതോടെയാണ് സൈറ്റ് അപ്രത്യക്ഷമായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബ്ലോക്ക് ചെയ്യപ്പെടുമ്പോഴെല്ലാം ഡൊമൈനുകള്‍ നിരന്തരം പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുന്ന സൈറ്റാണിത്.

തമിള്‍ റോക്കേഴ്സിനെ പൂട്ടി, നിര്‍മ്മാതാക്കള്‍ തോറ്റിടത്ത് അന്തകരായത് ഒടിടി പ്ലാറ്റ്‌ഫോം
'പന്തളം ബാലന്‍ പാടുന്നു'; സംഗീത ജീവിതത്തിലെ ഏറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്നെന്ന് എം ജയചന്ദ്രന്‍

അതിനാല്‍ വൈകാതെ തന്നെ വെബ്‌സൈറ്റ് ലഭ്യമായേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങളുടെ പകര്‍പ്പ് അപ്‌ലോഡ് ചെയ്താണ് തമിള്‍ റോക്കേഴ്‌സ് കുപ്രസിദ്ധിയാര്‍ജിച്ചത്. തമിഴ്, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നഡ ചിത്രങ്ങളുടെ പൈറേറ്റഡ് കോപ്പികള്‍ തുടര്‍ച്ചയായി അപ്ലോഡ് ചെയ്യപ്പെടാറുണ്ട്. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവ പ്രീമിയറിനൊപ്പം തന്നെ തമിള്‍ റോക്കേഴ്‌സ് പോസ്റ്റ് ചെയ്തിരുന്നു. വെബ്‌സൈറ്റ് പൂട്ടിക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായിട്ടും ഇതുവരെ വിജയിച്ചിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിങ്കളാഴ്ച വൈകീട്ട് മുതല്‍ സൈറ്റ് ലഭ്യമാകാതിരുന്നതോടെയാണ് അടച്ചുപൂട്ടപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. ആമസോണ്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിതെന്ന വിവരവും പുറത്തുവരികയായിരുന്നു. തമിള്‍റോക്കേഴ്‌സ് പൂര്‍ണമായും ഇല്ലാതായോയെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നാണ് തമിഴ് ചലച്ചിത്ര ലോകത്തുനിന്നുള്ള പ്രതികരണം. രാജ്യത്ത് ഏറ്റവും പൈറസി പ്രശ്‌നം നേരിടുന്നത് തമിഴ് സിനിമാരംഗമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in