ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും വേഷങ്ങള്‍ വെല്ലുവിളി നിറഞ്ഞത്,മികച്ച നടനായതില്‍ വലിയ സന്തോഷമെന്നും സുരാജ് വെഞ്ഞാറമ്മൂട്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും വേഷങ്ങള്‍ വെല്ലുവിളി നിറഞ്ഞത്,മികച്ച നടനായതില്‍ വലിയ സന്തോഷമെന്നും സുരാജ് വെഞ്ഞാറമ്മൂട്
സുരാജ് വെഞ്ഞാറമ്മൂട്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും വേഷങ്ങള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂട് മാധ്യമങ്ങളോട്. അംഗീകാരം വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ വര്‍ഷം നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായി. ആ സിനിമകളൊക്കെയും ആളുകള്‍ തിയേറ്ററില്‍ കാണുകയും ചെയ്തു.

ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം കൂടി ലഭിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. അണിയറപ്രവര്‍ത്തകരുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനമാണ് അംഗീകരത്തിന് ഇടയാക്കിയത്. പുരസ്‌കാരം ലഭിച്ച എല്ലാവരെയും അഭിനയിക്കുന്നു. എത്രയും വേഗം കൊവിഡ് സാഹചര്യം മാറി തിയേറ്ററുകള്‍ സജീവമാകട്ടെയെന്നും സുരാജ് പറഞ്ഞു.

ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ സെറ്റില്‍ വെച്ചാണ് നടന്‍ അംഗീകാരത്തെക്കുറിച്ച് അറിഞ്ഞത്. ആലുവയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Related Stories

The Cue
www.thecue.in