ഖദീജയെന്ന കഥാപാത്രം ഏത് സ്ത്രീക്കും റിലേറ്റ് ചെയ്യാവുന്നത്, മികച്ച നടിയായതില്‍ ഏറെ സന്തോഷമെന്ന് കനി കുസൃതി
ഖദീജയെന്ന കഥാപാത്രം ഏത് സ്ത്രീക്കും റിലേറ്റ് ചെയ്യാവുന്നത്, മികച്ച നടിയായതില്‍ ഏറെ സന്തോഷമെന്ന് കനി കുസൃതി

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് കനി കുസൃതി. ബിരിയാണിയിലെ ഖദീജയെന്ന കഥാപാത്രം ഏത് സ്ത്രീക്കും റിലേറ്റ് ചെയ്യാവുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം - കനി കുസൃതി പറഞ്ഞു.

രാജ്യാന്തര തലത്തിലും അഭിനയത്തിന് അംഗീകാരം ലഭിച്ചിരുന്നു. നാട്ടില്‍ നിന്ന് ലഭിക്കുന്ന അവാര്‍ഡ് ഏറെ സന്തോഷം നല്‍കുന്നതാണ്‌. ഖദീജയായി തയ്യാറെടുക്കാന്‍ അധികം സമയം ലഭിച്ചിരുന്നില്ല. എന്നാല്‍ സംവിധായകന്‍ സജിന്‍ ബാബു കഥാപാത്രത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിത്തന്നു.

സമാന്തര സിനിമ, കച്ചവട സിനിമ എന്ന അന്തരത്തിനപ്പുറം പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെ കണക്ട് ചെയ്യാനായാല്‍ ചിത്രങ്ങള്‍ സ്വീകരിക്കപ്പെടും. പ്രേക്ഷകരെ നാം അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കനി കുസൃതി പ്രതികരിച്ചു. ബിരിയാണി വൈകാതെ തിയേറ്ററുകളിലെത്തുമെന്നും നടി അറിയിച്ചു.

Related Stories

The Cue
www.thecue.in