എന്റെ ഡ്രസുകള്‍ കടയില്‍ വാങ്ങാന്‍ കിട്ടില്ല, സ്വന്തമായി കോസ്റ്റ്യൂം ഡിസൈനറുണ്ടെന്ന് കെ.ടി കുഞ്ഞുമോന്‍

എന്റെ ഡ്രസുകള്‍ കടയില്‍ വാങ്ങാന്‍ കിട്ടില്ല, സ്വന്തമായി കോസ്റ്റ്യൂം ഡിസൈനറുണ്ടെന്ന് കെ.ടി കുഞ്ഞുമോന്‍

തെന്നിന്ത്യന്‍ സിനിമയില്‍ ബ്രഹ്മാണ്ഡ സിനിമയെന്ന പ്രയോഗവും, ബജറ്റ് വെളിപ്പെടുത്തുന്ന പരസ്യവാചകവും പോപ്പുലറാക്കിയത് കെ.ടി കുഞ്ഞുമോന്‍ ആണ്. കൂപ്പിയ കൈയും കപ്പടാ മീശയും വെള്ള ഡിസൈനര്‍ ഷര്‍ട്ടും പാന്റും വെള്ള ബെല്‍റ്റുമാണ് കെ.ടി.കെയുടെ യൂണിഫോം. സിനിമയുടെ പോസ്റ്ററിലും കെ.ടിയുടെ ചിത്രമുണ്ടാകും. സൂര്യന്‍, കാതലന്‍, ജെന്റില്‍മാന്‍ എന്നീ സിനിമകളിലൂടെ തമിഴകത്തും മലയാളത്തും ട്രെന്‍ഡ് തീര്‍ത്ത നിര്‍മ്മാതാവ് എന്തുകൊണ്ട് ഇത്തരമൊരു വസ്ത്രധാരണ രീതിയെന്നത് വെളിപ്പെടുത്തുന്നു.

കെ.ടി കുഞ്ഞുമോന്‍ പറയുന്നു

ധരിക്കുന്ന വസ്ത്രം മുതല്‍ നിര്‍മിക്കുന്ന സിനിമയില്‍വരെ സ്വന്തമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. എനിക്ക് കോസ്റ്റ്യൂം ഡിസൈനറുണ്ട്. വസ്ത്രങ്ങള്‍ അവര്‍ പ്രത്യേകം ഡിസൈന്‍ ചെയ്യുന്നു. നിങ്ങള്‍ക്കവ കടയില്‍നിന്ന് വാങ്ങാന്‍ കിട്ടില്ല. നിര്‍മാണരംഗത്തേക്ക് കടന്നതുമുതലാണ് ഇത്തരം ഡ്രസ്‌കോഡുകള്‍ സ്വീകരിച്ചത്. ടിക്കറ്റെടുത്ത് സിനിമകാണാന്‍ എത്തുന്നവരെ നിരാശപ്പെടുത്തുന്ന ചിത്രങ്ങള്‍ നിര്‍മിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. പ്രേക്ഷകര്‍ക്കാവശ്യമുള്ളതെല്ലാം മികച്ചരീതിയില്‍ അവതരിപ്പിക്കും. പണം നോക്കാറില്ല.

ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷനല്‍ എന്ന ബാനറിനൊപ്പം ജെന്റില്‍മാന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് കെ.ടി കുഞ്ഞുമോന്‍. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡ്രസ് കോഡിന് പിന്നിലെ രഹസ്യം കെടികെ വെളിപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in