പ്രധാനമന്ത്രി പുറത്തിറക്കിയ പുസ്തകത്തിലെ വാരിയംകുന്നന്‍: കേരള സര്‍ക്കാര്‍ കൊടുത്ത വിവരങ്ങളെന്ന് അലി അക്ബര്‍
Film Events

പ്രധാനമന്ത്രി പുറത്തിറക്കിയ പുസ്തകത്തിലെ വാരിയംകുന്നന്‍: കേരള സര്‍ക്കാര്‍ കൊടുത്ത വിവരങ്ങളെന്ന് അലി അക്ബര്‍

THE CUE

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോഡി 2019ല്‍ പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍. വാരിയംകുന്നന്‍ ഹിന്ദുക്കളെ വംശഹത്യ നടത്തിയെന്നും 1921 എന്ന പേരില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനാക്കി ചിത്രമൊരുക്കുമെന്നും അലി അക്ബര്‍ പ്രഖ്യാപിച്ചിരുന്നു. മലബാര്‍ കലാപം പശ്ചാത്തലമാക്കി ആഷിഖ് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അലി അക്ബറിന്റെ സിനിമാ പ്രഖ്യാപനം. ഇതിനായി ക്രൗഡ് ഫണ്ടിംഗും തുടങ്ങിയിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ പുസ്തകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയതെന്നും അല്ലാതെ കേരളത്തിലെ ബിജെപി അല്ല ഈ വിവരങ്ങള്‍ നല്‍കിയതെന്നും അലി അക്ബര്‍. കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് പുസ്തകം പുറത്തിറക്കിയതെന്നും കേരളം, കര്‍ണാടക, തമിഴ്‌നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുക അതാത് സംസ്ഥാനങ്ങളായിരിക്കുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പില്‍.

ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, ആലിമുസ്‍ലിയാരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

അലി അക്ബറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സുടാപ്പീസ് & സഖാപ്പീസ് ,'പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും ...

അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ
ആരായി .. ശശിയായി ...

നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?

പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ ...

പുസ്തകം ഇറക്കിയതാരാണ് ?
കേന്ദ്ര സാംസ്‌കാരിക വകുപ്പ് ..

എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 . (ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ) ..

വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ?
2020 ജൂൺ മാസത്തിൽ ..

അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി ..

അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത്
എന്തിനാണ് ?

"ബെറുതെ ഒരു മനഃ സുഖം " 😊😊

എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം
ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ?😢😢

പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ..

"Dictionary of Martyrs: India's Freedom Struggle (1857-1947)", Volume 5 പ്രതിപാദിക്കുന്നത്
കേരളം , കർണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ
സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്

കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള
സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും ?

കേരള സർക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല ..

കേരളത്തിലെ സർക്കാർ ആരാണ് ? കമ്മ്യൂണിസ്റ്റുകരാണ് കേരളത്തിലെ സർക്കാർ.

മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും ...

അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക
വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത് ..

അപ്പൊ എല്ലാം പറഞ്ഞത് പോലെ ... അങ്ങനെ

"പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും "...

എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു .

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in