ഹിന്ദി ദൃശ്യം ഒരുക്കിയ നിഷികാന്ത് കാമത്ത് അന്തരിച്ചു, കയ്യൊപ്പായി 'ഡോംബിവാലി ഫാസ്റ്റ്'

ഹിന്ദി ദൃശ്യം ഒരുക്കിയ നിഷികാന്ത് കാമത്ത് അന്തരിച്ചു, കയ്യൊപ്പായി 'ഡോംബിവാലി ഫാസ്റ്റ്'

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നടനും സുഹൃത്തുമായ റിതേഷ് ദേശ്മുഖ് നിഷികാന്ത് വിട പറഞ്ഞതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. രാവിലെ നിഷികാന്ത് മരണപ്പെട്ടെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും പിന്നീട് തിരുത്തിയിരുന്നു.

മറാത്തി സിനിമയില്‍ ധീരമായ പരീക്ഷണങ്ങളൊരുക്കിയ സംവിധായകനാണ് നിഷികാന്ത് കാമത്ത്. ഡോംബിവാലി ഫാസ്റ്റ് എന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഡോംബിവാലി ഫാസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഗൗതം മേനോന്‍ ചിത്രം 'കാക്ക കാക്ക' റീമേക്കായ ഫോഴ്‌സ് ആണ് ബോളിവുഡില്‍ ബ്രേക്ക് നല്‍കിയത്. ജീത്തു ജോസഫ് മലയാളത്തിലൊരുക്കിയ ദൃശ്യം അതേ പേരില്‍ അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയിലൊരുക്കിയതും നിഷികാന്ത് കാമത്ത് ആണ്.

റോക്കി ഹാന്‍ഡ്‌സം, മഡാരി എന്നീ സിനിമകളും ബോളിവുഡിലൊരുക്കി. അഭിനേതാവെന്ന നിലയില്‍ റോക്കി ഹാന്‍ഡ്‌സം, ഡാഡി, ജൂലി 2ന എന്നീ സിനിമകളില്‍ നിഷികാന്ത് ശ്രദ്ധിക്കപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in