ഒരു ബാച്ചിലര്‍ കാസനോവ, രഞ്ജിത്തിന്റെ ദശരഥ വര്‍മ്മയുമായി 'കിംഗ് ഫിഷ്' ട്രെയിലര്‍

ഒരു ബാച്ചിലര്‍ കാസനോവ, രഞ്ജിത്തിന്റെ ദശരഥ വര്‍മ്മയുമായി 'കിംഗ് ഫിഷ്' ട്രെയിലര്‍
Published on

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്തും അനൂപ് മേനോനുമാണ് നായക കഥാപാത്രങ്ങള്‍. രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിനില്‍ക്കുന്ന നിഗൂഡതകളെ കേന്ദ്രീകരിച്ചാണ് സിനിമ. അനൂപ് മേനോന്‍ തന്നെയാണ് തിരക്കഥ. ടെക്‌സാസ് ഫിലിം ഫാക്ടറിയാണ് നിര്‍മ്മാണം. മഹാദേവന്‍ തമ്പി ക്യാമറയും, സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗും രതീഷ് വേഗ സംഗീതസംവിധാനവും.

നേരത്തെ സിനിമയുടെ ഗാനങ്ങള്‍ പുറത്തുവന്നിരുന്നു. കിംഗ് ഫിഷ് ആന്തം സിനിമയില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്‌കര വര്‍മ്മ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്. രഞ്ജിനി ജോസ് ആണ് ഗാനരചനയും സംഗീതവും ആലാപനവും. അനൂപ് മേനോന്‍ തന്നെയാണ് കിംഗ് ഫിഷ് തിരക്കഥയും സംഭാഷണവും

ഒരു ബാച്ചിലര്‍ കാസനോവ, രഞ്ജിത്തിന്റെ ദശരഥ വര്‍മ്മയുമായി 'കിംഗ് ഫിഷ്' ട്രെയിലര്‍
അനൂപ് മേനോന്റെ ഗാന രചനയില്‍ എന്‍ രാമഴയില്‍, പാട്ട് പുറത്തിറക്കി മോഹന്‍ലാലും മമ്മൂട്ടിയും 

അനൂപ് മേനോന്റെയും രഞ്ജിത്തിന്റെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. നേരത്തെ വി കെ പ്രകാശ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന കിംഗ് ഫിഷ് മറ്റ് സിനിമകളുടെ തിരക്കിനെ തുടര്‍ന്ന് അനൂപ് ഏറ്റെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in