ആമസോണ്‍ പ്രൈമിലെ റിലീസ് ഡേറ്റ്, അഞ്ച് ഭാഷകളിലെ 7 സിനിമകളുടെ പ്രിമിയര്‍

ആമസോണ്‍ പ്രൈമിലെ റിലീസ് ഡേറ്റ്, അഞ്ച് ഭാഷകളിലെ 7 സിനിമകളുടെ പ്രിമിയര്‍

മലയാളത്തില്‍ നിന്ന് സൂഫിയും സുജാതയും കൂടാതെ ആറ് സിനിമകളാണ് ആമസോണ്‍ പ്രൈം വേള്‍ഡ് പ്രിമിയര്‍ പ്രഖ്യാപിച്ചത്.

ഗുലാബോ സിതാബോ

അമിതാബ് ബച്ചനെയും ആയുഷ്മാന്‍ ഖുരാനയെയും നായകന്മ#ാരാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഗുലാബോ സിതാബോ ആണ് ബോളിവുഡില്‍ ആദ്യം ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചത്. 51 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ആദ്യമെന്നാണ് ബച്ചന്‍ ഇതിനെ വിശേഷിപ്പിച്ചത്. ആമസോണ്‍ പ്രൈം ആണ് ഗുലാബോ സിതാബോ പ്രേക്ഷകരിലെത്തിക്കുന്നത്. പികുവിന് ശേഷം ബച്ചനും, വിക്കി ഡോണറിന് ശേഷം ആയുഷ്മാന്‍ ഖുരാനയും ഷൂജിത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രവുമാണ് ഗുലാബോ സിതാബോ. സിനിമയിലെ ബച്ചന്റെ മേക്ക് ഓവര്‍ വലിയ ചര്‍ച്ചയായിരുന്നു. ജൂണ്‍ 12നാണ് ആമസോണ്‍ പ്രൈമിലൂടെ 200ലേറെ രാജ്യങ്ങളില്‍ ഗുലാബോ സിതാബോ റിലീസ് ചെയ്യുന്നത്.

പൊന്‍മകള്‍ വന്താല്‍

സൂര്യയുടെ നിര്‍മ്മാണ വിതരണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച സിനിമ. ജെ.ജെ ഫ്രെഡറിക് ആണ് സംവിധാനം. മേയ് 29ന് ആമസോണില്‍ റിലീസ്. ഭാഗ്യരാജ്, പാര്‍ത്ഥിപന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. ജ്യോതിക അഭിഭാഷകയുടെ വേഷത്തിലെത്തുന്ന ചിത്രം കോര്‍ട്ട് റൂം ഡ്രാമ സ്വഭാവത്തിലുള്ളതാണ്.

പെന്‍ഗ്വിന്‍

മികച്ച നടിക്കുന്ന ദേശീയ പുരസ്‌കാരം മഹാനടി എന്ന സിനിമയിലൂടെ സ്വന്തമാക്കിയ കീര്‍ത്തി സുരേഷ് നായികയായ ത്രില്ലറാണ് പെന്‍ഗ്വിന്‍. പ്രധാനമായും ഊട്ടിയില്‍ ചിത്രീകരിച്ച സിനിമയില്‍ ഗര്‍ഭിണിയായ നായികാ കഥാപാത്രമാണ് കീര്‍ത്തിയുടേത്. കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബഞ്ച് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകളിലായാണ് നായികാ കേന്ദ്രീകൃത പ്രമേയമുള്ള പെന്‍ഗ്വിന്‍ റിലീസ് ചെയ്യുക. ജൂണ്‍ 19നാണ് പെന്‍ഗ്വിന്‍ റിലീസ്. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്ത ചിത്രം മലയാളം പതിപ്പുമുണ്ട്

ശകുന്തളാ ദേവി

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെട്ടിരുന്ന ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാക്കിയ ബയോപിക്. വിദ്യാ ബാലന്‍ ശകുന്തളാ ദേവിയെ അവതരിപ്പിക്കുന്ന സിനിമ അനു മേനോന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്‌ചേഴ്‌സും വിക്രം മല്‍ഹോത്രയുമാണ് നിര്‍മ്മാണം. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ശകുന്തളാ ദേവിയുടെ റിലീസ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടില്ല.

ലോ

രാഗിണി ചന്ദ്രനും സിരി പ്രഹ്ലാദും കേന്ദ്രകഥാപാത്രങ്ങളായ കന്നഡ ചിത്രം. ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള സിനിമ ജൂണ്‍ 26ന് ആമസോണ്‍ പ്രിമിയര്‍ ചെയ്യും.

ഫ്രഞ്ച് ബിരിയാണി

ഹംബിള്‍ പൊളിറ്റീഷന്‍ നോഗരാജ് എന്ന സിനിമക്ക് പിന്നാലെ ഡാനിഷ് സേട്ട് പ്രധാന കഥാപാത്രമായ കന്നഡ ചിത്രം ഫ്രഞ്ച് ബിരിയാണി ജൂലൈ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം.

സൂഫിയും സുജാതയും

കരി എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമക്ക് ശേഷം നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമയാണ് സൂഫിയും സുജാതയും.

ജയസൂര്യയും അദിതി റാവു ഹൈദരിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. വിജയ് ബാബുവാണ് നിര്‍മ്മാണം. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ ആയതിനാല്‍ സൂഫിയും സുജാതയും സ്ട്രീമിംഗ് ഡേറ്റ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in