51 വര്‍ഷത്തിനിടെ ഇതാദ്യം, ഗുലാബോ സിതാബോ ഡിജിറ്റല്‍ റിലീസാണ്

51 വര്‍ഷത്തിനിടെ ഇതാദ്യം, ഗുലാബോ സിതാബോ ഡിജിറ്റല്‍ റിലീസാണ്

ജ്യോതിക നായികയായ 'പൊന്‍മകള്‍ വന്താല്‍' ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നടന്‍ സൂര്യ വിലക്ക് നേരിട്ടെങ്കിലും ബോളിവുഡില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ മാറി മറിയുകയാണ്. കൊവിഡ് ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിനിമകളാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴി റിലീസിന് ഒരുങ്ങുന്നത്. അമിതാബ് ബച്ചന്‍ വയോധിക കഥാപാത്രമായി വന്‍ മേക്ക് ഓവര്‍ നടത്തിയ 'ഗുലാബോ സിതാബോ' ജൂണ്‍ പന്ത്രണ്ടിന് ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലെത്തും. അമിതാബ് ബച്ചനൊപ്പം ആയുഷ്മാന്‍ ഖുരാനയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാണ്.

വൈകാരികമായ കുറിപ്പോടെയാണ് ബിഗ് ബി ഇക്കാര്യം പങ്കുവച്ചത്.

ബിഗ് ബിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സിനിമയിലെത്തിയത് 1969ലാണ്, 2020ല്‍ 51 വര്‍ഷമാകുന്നു,

ഈ കാലമത്രയും നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷിയായി, വെല്ലുവിളികള്‍ നേരിട്ടു. ഇപ്പോളിതാ മറ്റൊരു വെല്ലുവിളി. എന്റെ ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ്, ഗുലാബോ സിതാബോ. ജൂണ്‍ പന്ത്രണ്ടിന് ആമസോണ്‍ പ്രൈമിലൂടെ

ഇത്തരമൊരു ചലഞ്ചിന്റെ ഭാഗമായതില്‍ അഭിമാനം.

ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ ഏപ്രില്‍ 17ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. പികുവിന് ശേഷം ബിഗ് ബിയും ഷൂജിത് സര്‍ക്കാരും ഒന്നിക്കുന്ന ചിത്രവുമാണ് ഗുലാബോ സിതാബോ. 200ലേറെ രാജ്യങ്ങളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in