മമ്മൂക്കയുടെ സീനുകള്‍ തീര്‍ക്കാനായത് ഭാഗ്യം,ലോക്ക് ഡൗണില്‍ പാതിയിലായ സിനിമകളെക്കുറിച്ച്

മമ്മൂക്കയുടെ സീനുകള്‍ തീര്‍ക്കാനായത് ഭാഗ്യം,ലോക്ക് ഡൗണില്‍ പാതിയിലായ സിനിമകളെക്കുറിച്ച്

ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലാക്കിയ സിനികമളിലൊന്നാണ് മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന റോളുകളിലെത്തുന്ന ദ പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയുടെ ആദ്യ സംവിധാന സംരംഭവുമാണ് ദ പ്രീസ്റ്റ്. ബിഗ് ബജറ്റ് ചിത്രമായ ദ പ്രീസ്റ്റ് ഏറെക്കുറെ തീര്‍ന്നുവെങ്കിലും ഇനിയുള്ള ഭാഗങ്ങള്‍ അനന്തമായി നീളുന്ന കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ എന്ന് തീര്‍ക്കാനാകുമെന്ന ആശങ്കയും ജോഫിന്‍ ദ ക്യുവിനോട് പങ്കുവച്ചു.

മമ്മൂട്ടിയുടെ സീനുകള്‍ തീര്‍ന്നു, മഞ്ജുവിന്റെ ഉള്‍പ്പെടെ ഷൂട്ട് ചെയ്യണം

ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ മാര്‍ച്ച് 2 മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നത് ആശ്വാസകരമാണ്. എന്നാല്‍ മഞ്ജുവാര്യര്‍ അടക്കമുള്ളവരുടെ ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. ലോക്ഡൗണ്‍ ഇനിയും നീട്ടുകയാണെങ്കില്‍ ചിത്രം പ്രതിസന്ധിയിലാകുമെന്നുറപ്പാണ്.വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്.അതുകൊണ്ട് തന്നെ ഷൂട്ടിംഗ് നീണ്ടുപോകുന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും ജോഫിന്‍ പറഞ്ഞു.ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ദ പ്രിസ്റ്റ്.

സിനിമാ ചിത്രീകരണം എന്നുപറയുന്നത് ഒത്തിരി ആളുകള്‍ സംബന്ധിക്കുന്ന കാര്യമായതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ചാലും ചിത്രീകരണം പോലെയുള്ള കാര്യങ്ങള്‍ക്ക് എന്ന് അനുമതി നല്‍കുമെന്നും നമുക്ക് ഇപ്പോള്‍ പറയാകാനില്ല. ഷൂട്ടിംഗ് നീണ്ടുപോകുന്നത് ചിത്രത്തിന്റെ കണ്ടിന്യുറ്റിയെ ബാധിക്കില്ലെങ്കിലും റിലീസ് തിയതി അക്കമുള്ളകാര്യങ്ങള്‍ ഒക്കെ പ്ലാന്‍ ചെയ്തത് മാറിമറിയും. ചിത്രത്തിന്റെതായി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മാത്രമേ ഇതുവരെ പുറത്തുവിട്ടിട്ടുള്ളു,പതിയെ ടീസറുകളും മറ്റുമൊക്ക പുറത്തുവിടാനാണ് പദ്ധതിയിട്ടിരിക്കുന്നത്.ഇപ്പോഴുള്ള സാഹചര്യത്തിന് ഒരു മാറ്റം വരുമ്പോള്‍, പ്രേക്ഷകര്‍ ഇതൊക്കെ ഉള്‍ക്കൊള്ളാനാകുന്ന ഒരു സമയമാകുമ്പോള്‍ ട്രെയിലറും ടീസറുമെല്ലാം പതിയെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മമ്മൂക്കയെ നായകനാക്കി സിനിമയെടുക്കാന്‍ സാധിക്കുക എന്നത് സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നവരുടെ സ്വപ്നമാണ്. ദ പ്രീസ്റ്റ് തനിക്ക് സ്വപ്നസാക്ഷാത്കാരം തന്നെയാണെന്നും തുടക്കം ഇത്തരമൊരു വന്‍ പ്രൊജക്ടിലൂടെ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ജോഫിന്‍ ടി ചാക്കോ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in