തിയറ്ററുകളുടമകള്‍ക്ക് കോടികള്‍ നല്‍കാനുണ്ട്, നിര്‍മ്മാതാക്കള്‍ക്കെതിരെ ഫിലിം ചേംബര്‍

തിയറ്ററുകളുടമകള്‍ക്ക് കോടികള്‍ നല്‍കാനുണ്ട്, നിര്‍മ്മാതാക്കള്‍ക്കെതിരെ ഫിലിം ചേംബര്‍

മലയാള സിനിമ സമ്പൂര്‍ണ സ്തംഭനത്തില്‍ ഇരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി സംഘടനകള്‍. റിലീസ് ചെയ്ത സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് തിയറ്ററുടമകള്‍ കോടികള്‍ കുടിശികയായി നല്‍കാനുണ്ടെന്ന ആരോപണത്തിലാണ് വിവാദം. നിര്‍മ്മാതാക്കള്‍ക്കെതിരെ തിയറ്ററുടമകളും, ചലച്ചിത്ര വ്യവസായത്തിലൂന്നിയ സംഘടനകളുടെ ഏകോപന സംവിധാനമായ കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും രംഗത്തെത്തി. മാര്‍ച്ച് 10ന് കൂടിയാലോചനകള്‍ ഇല്ലാതെയാണ് വിതരണക്കാരുടെ സംഘടനയുടെ നേതാവ് സിയാദ് കോക്കര്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചതെന്ന ആരോപണവും ചേംബര്‍ ഉന്നയിക്കുന്നു. തിയറ്ററുകള്‍ കോടികള്‍ നല്‍കാനുണ്ടെന്ന ആരോപണത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പ്രസിഡന്റ് എം രഞ്ജിത്തും ബി രാകേഷും ചേംബറിനെ അറിയിച്ചതായും പ്രസിഡന്റ് കെ വിജയകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തീയറ്ററുകള്‍ ഇത്രയധികം പ്രതിസന്ധി നേരിടുന്ന സമയത്ത് തീയറ്ററുകള്‍ അടച്ചിടുമെന്ന് മാര്‍ച്ച് 10ന് പ്രഖ്യാപിച്ച സിയാദ് കോക്കര്‍ തന്നെ കിട്ടാനുള്ള മുഴുവന്‍ തുകയും കിട്ടാതെ തീയറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചതിന്റെ ചേതോവികാരം വ്യക്തമല്ലെന്നും ഫിലിം ചേംബര്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന വിമര്‍ശനവും ചേംബറിന്റെ പ്രസ്താവനയിലുണ്ട്.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ FEOUK ജനറല്‍ സെക്രട്ടറി എം.സി ബോബി പല നിര്‍മ്മാതാക്കളും, നിര്‍മ്മാതാക്കളായ സംവിധായകരും സിനിമകളുടെ റിലീസിന് മുന്നോടിയായ തിയറ്ററില്‍ നിന്ന് അഡ്വാന്‍സ് സ്വരൂപിച്ചതില്‍ കോടികള്‍ നല്‍കാനുണ്ടെന്നും ആരോപണം ഉന്നയിച്ചതായും ഫിലിം ചേംബര്‍. വിഷ ചിത്രങ്ങള്‍ക്ക് കോടികള്‍ അഡ്വാന്‍സ് ആയി നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയതായും ഫിലിം ചേംബര്‍. നമ്മുടെ സംസ്ഥാനവും രാജ്യവും എത്രമാത്രം പ്രതിസന്ധിയിലൂടെയും സങ്കീര്‍ണതയിലൂടെയുമാണ് കടന്നു പോകുന്നതെന്ന് മനസിലാക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദിനംപ്രതി വൈകീട്ട് 6മണിക്ക് നടത്തുന്ന പത്ര സമ്മേളനം ശ്രദ്ധിക്കണണമെന്നും ചേംബര്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് പകുതി മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടതിന് പിന്നാലെ ലോക്ക് ഡൗണില്‍ ചിത്രീകരണവും നിര്‍മ്മാണവും നിലച്ചിരിക്കുകായാണ്. വിഷു റിലീസുകള്‍ കൂടി മുടങ്ങുന്നതോടെ 150 കോടിക്ക് മുകളില്‍ നഷ്ടം മലയാള സിനിമ നേരിടുമെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in