മമ്മൂട്ടി മികച്ച നടന്‍, പാര്‍വതി നടി,  ആഷിക് അബുവിനും കുമ്പളങ്ങിക്കും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്

മമ്മൂട്ടി മികച്ച നടന്‍, പാര്‍വതി നടി, ആഷിക് അബുവിനും കുമ്പളങ്ങിക്കും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്

Published on

ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡിന്റെ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ ഭാഷാ സിനിമകള്‍ക്കാണ് പുരസ്‌കാരം. മലയാളത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച സിനിമ. ഉയരെ എന്ന സിനിമയിലെ അഭിനയത്തിന് പാര്‍വതി തിരുവോത്ത് മികച്ച നടിയായും ഉണ്ട എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ആഷിക് അബുവാണ് മികച്ച സംവിധായകന്‍(വൈറസ്). കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച സിനിമ. ശ്യാം പുഷ്‌കരന്‍ ഇതേ സിനിമയുടെ രചനയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

തമിഴില്‍ വിജയ് സേതുപതിയും അമലാ പോളും

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സ് ആണ് തമിഴിലെ മികച്ച സിനിമ. ഇതേ സിനിമയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായ വിജയ് സേതുപതി മികച്ച നടന്‍. ആടൈ എന്ന സിനിമയിലെ അഭിനയത്തിന് അമലാ പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ(സൂപ്പര്‍ഡീലക്‌സ്)ആണ്. തിരക്കഥയ്ക്ക് സൂപ്പര്‍ ഡീലക്‌സ് രചന നിര്‍വഹിച്ച ത്യാഗരാജന്‍ കുമാരരാജ, നളന്‍ കുമരസ്വാമി, മിഷ്‌കിന്‍, നീലന്‍ എസ് ശേഖര്‍ എന്നിവര്‍ അര്‍ഹരായി.

ബോളിവുഡില്‍ ഗീതികയും രണ്‍വീറും

മികച്ച സിനിമ ഗള്ളി ബോയ്

മികച്ച നടന്‍ രണ്‍വീര്‍ സിംഗ് (ഗള്ളി ബോയ്)

മികച്ച നടി ഗീതികാ വിദ്യാ ഒഹിയന്‍ (സോണി)

സംവിധാനം സോയാ അക്തര്‍ (ഗള്ളി ബോയ്)

തിരക്കഥ അനുഭവ് സിന്‍ഹ, ഗൗരവ് സോളങ്കി (ആര്‍ട്ടിക്കിള്‍ 15)

logo
The Cue
www.thecue.in