മലയാളത്തിലെ ആദ്യ വനിതാ നിര്‍മ്മാതാവ്, ആരിഫ ഹസന് ചലച്ചിത്രലോകത്തിന്റെ വിട

മലയാളത്തിലെ ആദ്യ വനിതാ നിര്‍മ്മാതാവ്, ആരിഫ ഹസന് ചലച്ചിത്രലോകത്തിന്റെ വിട

ബുധനാഴ്ച അന്തരിച്ച ആരിഫാ ഹസ്സന്‍ മലയാളത്തിലെ ആദ്യത്തെ വനിതാ ചലച്ചിത്ര നിര്‍മ്മാതാവ്. ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകളാണ് പുറത്തുവന്നിരുന്നത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു റണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ആരിഫയുടെ അന്ത്യം. മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷിയുടെ വഴിത്തിരിവായി മാറിയ മൂര്‍ഖന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആരിഫാ ഹസ്സന്‍ ആയിരുന്നു. സംവിധായകനും നിര്‍മ്മാതാവുമായ ഹസന്റെ പിന്തുണയിലാണ് ആരിഫാ ഹസന്‍ ചലച്ചിത്രരംഗത്ത് എത്തിയത്.

പെരിയാര്‍, ചഞ്ചല,ടൂറിസ്റ്റ്ബംഗ്ലാവ്, അഷ്ടമിരോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ,സൊസൈറ്റി ലേഡി, ചക്രായുധം, വള്‍ നിരപരാധി, സ്നേഹബന്ധം,ബെന്‍സ് വാസു, മൂര്‍ഖന്‍, കാഹളം, ഭീമന്‍, തടാകം, അനുരാഗ കോടതി, അസുരന്‍, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകന്‍, നേതാവ്,അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിള്‍ എന്നീ 26 ചിതങ്ങള്‍ ആരിഫാ എന്റര്‍പ്രൈസസിന്റെ ബാനറില്‍ പുറത്തുവന്നു.

നാടകത്തില്‍ നിന്ന് സിനിമയിലേക്ക് തിലകന്‍ അരങ്ങേറ്റം നടത്തിയ പെരിയാര്‍, ഉണ്ണിമേരിയുടെ ആദ്യ സിനിമ അഷ്ടമി രോഹിണി, എന്നിവ നിര്‍മ്മിച്ചതും ആരിഫാ ഹസ്സനാണ്. മമ്മൂട്ടിയുടെ വിജയചിത്രങ്ങളില്‍ ഒന്നായ സാമ്രാജ്യം നിര്‍മ്മിച്ചതും ആരിഫയാണ്. സാമ്രാജ്യം രണ്ടാം ഭാഗവുമായി ആരിഫയുടെയും ഹസന്റെയും മക്കള്‍ നിര്‍മ്മാണ രംഗത്ത് എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ ആയിരുന്നു ഈ ചിത്രത്തില്‍ നായകന്‍.

റിഷി,നരകാസുരന്‍ ,സാമ്രാജ്യം-2 ,തീഹാര്‍ എന്നീ സിനിമകളാണ് ആരിഫയുടെ മകന്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in