ലാല്‍ ജോസിന്റെ 25ാം ചിത്രം നാല്‍പ്പത്തിയൊന്ന്, ഗീതു-നിവിന്‍ ടീമിന്റെ മൂത്തോന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെള്ളിയാഴ്ച

ലാല്‍ ജോസിന്റെ 25ാം ചിത്രം നാല്‍പ്പത്തിയൊന്ന്, ഗീതു-നിവിന്‍ ടീമിന്റെ മൂത്തോന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെള്ളിയാഴ്ച

മൂന്ന് മലയാള ചിത്രങ്ങള്‍ നവംബര്‍ എട്ടിന് റിലീസിന്. വൈവിധ്യതയുള്ള സിനിമകള്‍ സമ്മാനിച്ച ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്ന്, രാജ്യാന്തര ചലച്ചിത്രമേളകളില്‍ കയ്യടി നേടിയ ഗീതു മോഹന്‍ദാസ്-നിവിന്‍ പോളി ചിത്രം മൂത്തോന്‍, സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.0 എന്നീ സിനിമകളാണ് വെള്ളിയാഴ്ച പ്രേക്ഷകരിലെത്തുന്നത്.

സില്‍വര്‍ ജൂബിലി ചിത്രവുമായി ലാല്‍ ജോസ്

റിയലിസ്റ്റിക് എന്റര്‍ടെയിനര്‍ സ്വഭാവത്തിലാണ് ശബരിമലയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രമേയമാകുന്ന ലാല്‍ ജോസ് ചിത്രം നാല്‍പ്പത്തിയൊന്ന്. മതവും വിശ്വാസവും രാഷ്ട്രീയം സാമൂഹിക കാഴ്ചപ്പാടുകളുമൊക്കെ കടന്നുവരുന്ന സറ്റയര്‍ ആണ് സിനിമയെന്ന് ലാല്‍ ജോസ് പറയുന്നു. നവാഗതനായ പി ജി പ്രഗീഷ് ആണ് തിരക്കഥ. സിനിമയ്ക്ക് വേണ്ടി ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ ഉല്ലാസ് മാഷും അതേ പാതയില്‍ വിശ്വാസിയായി ജീവിക്കുന്ന വാവാച്ചി കണ്ണനും അവരുടെ ജീവിതത്തിലൂടെയാണ് സിനിമ. ബിജു മേനോന്‍ ഉല്ലാസായും പുതുമുഖം ശരണ്‍ജിത്ത് വാവാച്ചി കണ്ണനായും അഭിനയിക്കുന്നു.

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിറങ്ങിയ സഖാവ്, ഇടതുകൈയാല്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയും വലതു തോളില്‍ ഇരുമുടിക്കെട്ടേന്തുകയും ചെയ്ത ബിജു മേനോന്റെ മോഷന്‍ പോസ്റ്ററും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിപ്ലവവഗാനത്തിന്റെ മൂഡും ശബരിമല സന്നിധാനത്തെ ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തലസംഗീതവും സമന്വയിപ്പിച്ചാണ് മോഷന്‍ പോസ്റ്ററിന്റെ ബിജിഎം. റഫീക്ക് അഹമ്മദിന്റെ രചനയില്‍ ബിജിബാല്‍ ഈണമിട്ട അയ്യനയ്യനയ്യന്‍ എന്ന പാട്ടും ഒടുവില്‍ പുറത്തുവന്നിരുന്നു. സംഗീത സംവിധായകന്‍ ശരത് ആണ് ഈ ഗാനം പാടിയിരിക്കുന്നത്. എസ് കുമാര്‍ ആണ് ക്യാമറ. തിരക്കഥ. രാഷ്ട്രീയം,സംഘര്‍ഷം,ഭക്തി എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്റര്‍ടെയിനറാണ് ചിത്രമെന്നറിയുന്നു.

ലാല്‍ ജോസിന്റെ 25ാം ചിത്രം നാല്‍പ്പത്തിയൊന്ന്, ഗീതു-നിവിന്‍ ടീമിന്റെ മൂത്തോന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെള്ളിയാഴ്ച
‘അയ്യനയ്യന്‍’, ബിജിബാലിന്റെ ഈണത്തില്‍ അയ്യപ്പനെക്കുറിച്ച് റഫീക്ക് അഹമ്മദിന്റെ ഗാനം 

സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.

ഫിലിം ഫെസ്റ്റിവലുകളില്‍ കയ്യടി നേടിയ അക്ബര്‍ ഭായിയും മൂത്തോനും

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമയാണ് മൂത്തോന്‍. ഭായ് എന്ന് വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.ലക്ഷദ്വീപിന്റെയും ബോംബെയുടെയും പശ്ചാത്തലങ്ങളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്.

ലാല്‍ ജോസിന്റെ 25ാം ചിത്രം നാല്‍പ്പത്തിയൊന്ന്, ഗീതു-നിവിന്‍ ടീമിന്റെ മൂത്തോന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെള്ളിയാഴ്ച
‘ഇവിടെല്ലാം ഭായിയാണ് തീരുമാനിക്കുന്നത്’; ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ ട്രെയിലര്‍  

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും ജിയോ മാമിയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഗീതു മോഹന്‍ദാസിനൊപ്പം അനുരാഗ് കശ്യപും മൂത്തോന്‍ സംഭാഷണ രചനയില്‍ പങ്കാളിയാണ്. മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

ലാല്‍ ജോസിന്റെ 25ാം ചിത്രം നാല്‍പ്പത്തിയൊന്ന്, ഗീതു-നിവിന്‍ ടീമിന്റെ മൂത്തോന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെള്ളിയാഴ്ച
Exclusive stills Moothon: ലക്ഷദ്വീപില്‍ നിന്ന് മുംബൈയിലെത്തിയ മൂത്തോന്‍ 

ബോളിവുഡില്‍ നിന്നെത്തിയ സംവിധായകന്റെ കുഞ്ഞപ്പന്‍

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രമാണ്.

റോബോട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെയാണ്. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ചിരിക്കുന്നു. റോബോട്ട് അടുക്കളപ്പണി ചെയ്യുന്നതും കടയില്‍ പോകുന്നതുമായിരുന്നു പ്രമോഷനിലും ടീസറില്‍ തിളങ്ങിയത്. ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്‌തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രതീഷ് 'ദ ക്യൂ'വിനോട് മുന്‍പ് പ്രതികരിച്ചിരുന്നു.സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്.

ലാല്‍ ജോസിന്റെ 25ാം ചിത്രം നാല്‍പ്പത്തിയൊന്ന്, ഗീതു-നിവിന്‍ ടീമിന്റെ മൂത്തോന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെള്ളിയാഴ്ച
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒറിജിനല്‍ റോബോട്ട്; ചെലവ് സൗബിന്റേയും സുരാജിന്റേയും പ്രതിഫലത്തോളം

ചിത്രത്തിന്റെ പ്രധാനപ്പെട്ട കുറച്ചു ഭാഗങ്ങള്‍ റഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വസീര്‍ വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്

AD
No stories found.
The Cue
www.thecue.in