കണ്‍സള്‍ട്ടന്‍സി : രഞ്ജിത് ശങ്കര്‍ എഴുതിയ കഥ

കണ്‍സള്‍ട്ടന്‍സി : 
രഞ്ജിത് ശങ്കര്‍ എഴുതിയ കഥ

“വല്ലോം നടക്കുവോ എന്റെപ്രമോജെ?

എന്റെ1 GB തീരാറായി.”

”എന്റെ അഭിമന്യു,അപ്പൊ ഇതുവരെ പറഞ്ഞതൊന്നും നിനക്ക്തിരിഞ്ഞില്ലേ?”

”ഇല്ല,എന്റെ ഉണ്ണിയപ്പത്തിനെ എന്ത് ചെയ്യണമെന്നു ലളിതമായി ഒന്ന് പറഞ്ഞു തരാമോ?”

”എടാ നീയിവിടെ എന്താ ചെയ്യുന്നത് ? നിന്റെ വീട്ടില്‍ നിന്റെ അമ്മയും ഭാര്യയും കൂടി ഉണ്ണിയപ്പം ഉണ്ടാക്കുന്നു.”

”അവര് മാത്രമല്ല നാലഞ്ചു ചെറുകിട യൂണിറ്റ് വേറെയുമുണ്ട്.”

”അതെത്ര കൂടിയാലും നല്ലതാണ് .അപ്പൊ നിങ്ങടെ existing രീതി എന്താന്നു വച്ചാ അങ്ങിനെ വീടുകളില്‍ ഉണ്ടാക്കുന്നഉണ്ണിയപ്പം നീ നിന്റെ കാറില്‍ ചെറുകിട കടകളില്‍ കൊണ്ടുപോയി കൊടുക്കുന്നു.”

”കൊണ്ടുകൊടുക്കണുന്നെയുള്ളു,

sales കുറവാടാ.Lockdown അല്ലേ.ഞാന്‍ കായ വറുത്തതിലേയ്ക്ക് തിരിഞ്ഞാലോ എന്നാലോചിക്ക്യാ... ”

”എന്താ കായ വറുത്തതിന് lockdown ഇല്ലേ?

എടാ അതല്ലേ ഞാന്‍ ഇത്ര നേരവും പറഞ്ഞു തന്നത്.

ഒരു മോശം product പോലും മാര്‍ക്കെറ്റില്‍ നമുക്ക് easy ആയി വിക്കാന്‍ പറ്റും.”

”ഏയ്‌,നമ്മടെ product ഒക്കെ അടിപൊളിയാട്ടാ... ”

”അതെനിക്കറിഞ്ഞൂടെ.LP സ്കൂളില് നിന്റെ അമ്മേടെ കയ്യിലെ ഉണ്ണിയപ്പം എത്ര തിന്നിട്ടുള്ളതാടാ ഞാന്‍.അതല്ലേ ഞാനിവിടുത്തെ എന്റെ തിരക്കൊക്കെ മാറ്റി വച്ച് ഇതിനു intrestഎടുക്കുന്നത്.

നിന്റെ ഉണ്ണിയപ്പത്തിന്റെ marketing രീതിയാണ് നമുക്ക് പോളിച്ചെഴുതെണ്ടത്.

E-Comerece-നു കേട്ടിട്ടുണ്ടോ നീയ്? ”

”ഞാന്‍ ഡിഗ്രിക്ക് പഠിപ്പ് നിര്‍ത്തിയില്ലേടാ.

പിന്നെന്തുട്ട് കോമേഴ്സ്? ”

”ആകോമേഴ്സ് അല്ല,ഈ- കോമേഴ്സ്.

കമ്പ്യുട്ടറിലൂടെ നിന്റെ ഉണ്ണിയപ്പം നമ്മള്‍ ലോകം മുഴുവന്‍ വിക്കാന്‍ പോകുന്നു.”

”അതൊക്കെ നോക്കി.

ഈ ടൊമാറ്റോ കുമാറ്റോ ഒക്കെ പണിയാടാ.

നമുക്ക് ആവശ്യത്തിന് കാശ് കിട്ടില്ല.”

”അതാണ്‌,ഒരു ടോമാറ്റൊയെയും നമ്മള്‍ depend ചെയ്യരുതെന്ന് ഞാന്‍ പറയുന്നത്.

നിന്റെ ഉണ്ണിയപ്പത്തിനു നമുക്ക് സ്വന്തമായൊരു portal ഉണ്ടാക്കണം.”

”എന്ത് കുന്താണത്‌? ”

”എടാ വെബ്സൈറ്റ്.നിന്റെ company-ടെ url നമുക്കാദ്യം രജിസ്റ്റര്‍ ചെയ്യണം.

Bharatfoods.com തന്നെ പോരെ?

ഒരുpatriotic സാധനണ്ട് അതില്.”

”അത് മതി. ഭാരത്‌ ഫുഡ്സ് നമ്മടെ കമ്പനിടെ പേരാണല്ലോ... ”

”അപ്പൊ ആ വെബ്സൈറ്റില് നമ്മള് നിന്‍റെ products മുഴുവന്‍ list ചെയ്യാന്‍ പോവുന്നു.

ഇതിന്റെ first step എന്താന്ന് വച്ചാ നീ ഇപ്പൊ ഉണ്ണിയപ്പം കൊടുക്കുന്ന കടയിലെ owner-ക്ക് ഉണ്ണിയപ്പം ആ വെബ്സൈറ്റിലൂടെ book ചെയ്യാം.

Time-ല് സപ്ലൈ നീ ഉറപ്പുവരുത്തണം

പക്ഷെ. ”

”Best,നമ്മുടെ വറീതെട്ടനും ശാന്തേച്ചിയുമൊക്കെ വെബ്സൈറ്റിക്കൂടെ ബുക്ക്‌ ചെയ്തത് തന്നെ.

നീ നടക്കണ കാര്യം വല്ലോം പറ പ്രമോജെ. ”

”എന്‍റെ അഭിമന്യു,അവരെ നമ്മള്‍ പതിയെ ഇതിലേക്ക് കൊണ്ടുവരണം.ലോകത്തിന്റെ പോക്ക് അവരെ പറഞ്ഞു നീ മനസിലാക്കണം.”

”ലോകം എങ്ങോട്ട് വേണേ പൊയ്ക്കോട്ടേ...നമുക്ക് ജീവിച്ചാ പോരേ... ”

”അപ്പൊ portal idea വര്‍ക്ക് ആവണമെങ്കില്‍ നീ അവിടുത്തെ super market supply തുടങ്ങണ്ടി വരും.”

”Supply ചെയ്യാന്‍ നമ്മള് റെഡിയാണ്,അവര്‍ക്ക് വേണ്ട,അതാ പ്രശ്നം.”

”അത്രൊരു പ്രശ്നമാണല്ലോ... ”

”അതാ ഞാന്‍ പറഞ്ഞേ ഇതിപ്പോ വല്യ കുഴപ്പല്യ...

Product നല്ലതായോണ്ട് അത്യാവശം,demand ഉണ്ട്.

ഇങ്ങനങ്ങ് പോയാ മതി.”

”നിന്റെ ഈ ചെറിയ ചിന്തയാ കുഴപ്പം.അങ്ങിനെ ചിന്തിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ Michigan-ലെ

top consultant-ആയി ഇന്ന് ഇരിക്കില്ലായിരുന്നു. ”

”എനിക്കതില് അഭിമാനേ ഉള്ളോടാ പ്രമോജെ... ”

”പക്ഷെ നമ്മുടെ വേരുകള് മറന്നാ പിന്നെ നമ്മളില്ലെടാ...

അതെനിക്ക് ഈയിടയ്ക്കാ മനസിലായത്.

എനിക്ക് നിന്നെ രക്ഷപ്പെടുത്തിയെ പറ്റു. ”

”എങ്ങിനെ?

അത് പറ.... ”

”ഉം...Direct marketing കൊണ്ട് നിന്റെ കമ്പനി അടുത്ത കാലത്തൊന്നും രക്ഷപ്പെടാന്‍ പോവുന്നില്ല.

പിന്നെയുള്ള ഒരു വഴി... ”

”എന്ത് വഴി?”

”നീ അമ്പലത്തിലൊക്കെ ഇപ്പോഴും പോവാറുണ്ടോ?”

”ഒന്നും തുറന്നിട്ടില്ലലോ...പുറത്ത് നിന്ന് പ്രാര്‍ഥിക്കും അപ്പൊ ഇത്തിരി മനസമാധാനം കിട്ടും.”

”Ok.നിനക്ക് ഇപ്പോഴും അത്യാവശം പാര്‍ട്ടി പ്രവര്‍ത്തനം ഒക്കെ ഇല്ലേ?

പണ്ടെന്നോട് അമ്പലത്തില് software install ചെയ്യാന്‍25 ലക്ഷം ചോദിച്ച ഗോപാലകൃഷ്ണനെ ഇപ്പഴും പരിചയമില്ലേ... ”

”പിന്നെഞങ്ങള് ശക്തരായ അണികള് ഇല്ലെങ്കില്‍ നേതാക്കന്മാര് ഉണ്ടാവ്വോടാ ഇവിടെ...

തല്ലാന്‍ പറഞ്ഞാ കൊല്ലും...അതാ ഞങ്ങള്.”

”അത് മതി...Ok!

കിട്ടി!!!

ഉണ്ണിയപ്പംഏറ്റവും കൂടുതല്‍ ചിലവാകുന്ന സ്ഥലം ഏതാണെന്നറിയ്യോ...

ഒരു quality-ഉം നോക്കാതെ പറഞ്ഞ വിലയ്ക്ക് അത് ചിലവാകുന്ന സ്ഥലം.

Yes...That’s it. ”

”എന്തുട്ട് തേങ്ങയാ നീയി പറയണേ... ”

”എടാ...കേരളത്തിലെ അമ്പലങ്ങള്.

ഏതെങ്കിലും ഒരു ദേവസ്വം ബോര്‍ഡിന് ഉണ്ണിയപ്പം supply ചെയ്യുന്ന കാരാറ് നിന്റെ കമ്പനിക്ക് കിട്ടിയാ പോരെ?”

”അതിന് അമ്പലത്തിലെ ഉണ്ണിയപ്പമൊക്കെ അവിടെത്തന്നെ ഉണ്ടാക്കണതല്ലേ? ”

”അങ്ങിനെ തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം.

നിന്റെ കമ്പനിയ്ക്ക് അതങ്ങ് outsource ചെയ്താപോരെ?

എല്ലാ അമ്പലങ്ങളിലേയ്ക്കും നീ സപ്ലൈ ചെയ്യുലോ... ”

”അതിന് അമ്പലം തുറക്കണ്ടേ...

പേരിനൊന്ന് തുറന്നപ്പോ ഗുരുവായൂര് പോലും നൂറു പേരി താഴെയാ

ആള്‍ക്കാര് വന്നേനാ പറയണേ... ”

”അതുപിന്നെ ആള്‍ക്കാര്‍ക്ക് ജീവനീ പേടിയുണ്ടാവുമല്ലോ.

ഇപ്പോഴത്തെ situation അല്ല ഞാന്‍ പറയുന്നത്.

നാളത്തെ...”

This is the future.

ആദ്യം ഒരു ദേവസ്വം ,പിന്നെ കേരളത്തിലെ എല്ലാ ദേവസ്വങ്ങളും,പിന്നെ ഇന്ത്യ,പിന്നെ world. ”

”അത്രയ്ക്കൊക്കെ പോണോ?

എന്റെ ഇംഗ്ലീഷ് ശരിയല്ലെടാ പ്രമോജെ”

”അതിനല്ലേ ഞാനുള്ളത്...നീ ആദ്യം ഗോപാലകൃഷ്ണനുമായി ഇതുപോലെ

ഒരു zoom call arrange ചെയ്യ്‌.”

”അയാള് ഒടുക്കത്തെ കാശ് ചോദിക്കും.”

”കൊടുക്കാടാ...Quality അതുപോലെ കുറച്ചാ പോരെ?

പ്രസാദത്തിനെന്തു quality?

ഭക്തരൊന്നും mind ചെയ്യില്ല.

എന്റെ ഒരു rough calculation വച്ച് 2021-ല്‍ 50 കോടിturnover ആണ് നിന്റെ ഭാരത് ഫുഡ്സിന് ഞാന്‍ expect ചെയ്യുന്നത്.”

”കേക്കാന്‍ നല്ല രസാണ്...

നടന്നാ പകുതി നിനക്ക് ഞാന്‍ തരും. ”

”അത് നീ തരുമെന്നെനിക്കറിയാലോ...

ഗോപാലകൃഷ്ണനു വേണ്ടത് അയാള്‍ടെ വായി തിരുകി കയറ്റാം...

പിന്നെ ബാക്കിയൊള്ളോര്‍ക്കും,അപ്പൊ പിന്നെ ചോദ്യങ്ങള് വരില്ല.”

”ദൈവത്തെ വച്ചുള്ള കളി വേണോടാ?”

”അതിനെന്താ കുഴപ്പം?അമ്പലങ്ങളുടെ വര്‍ക്ക്‌ ലോഡ് കുറയില്ലേ?

അവര്‍ക്കൊരു സഹായല്ലേ സത്യത്തിലിത്... ”

”അത്ശരിയാ..അപ്പൊ ഞാന്‍ ഗോപാലകൃഷ്ണനെ വിളിക്കട്ടെ?”

”വിളിക്ക്,ഇത് നമ്മള് പൊളിക്കും... ”

-ശുഭം-

Summary

director renjith shanker's short story 'consultancy'

No stories found.
The Cue
www.thecue.in