വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്‌സ് ബുക്ക് പേരുമാറ്റത്തിന് ഫേസ്ബുക്ക്

വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്‌സ് ബുക്ക് പേരുമാറ്റത്തിന് ഫേസ്ബുക്ക്

വാട്‌സ് അപ്പ്, ഇന്‍സ്റ്റ ഗ്രാം എന്നീ സോഷ്യല്‍ മീഡിയ അപ്പുകളുടെ പേരില്‍ ചെറിയ മാറ്റം വരുത്തുകയാണ് ഉടമസ്ഥരായ ഫേസ്ബുക്ക്. ഇനി മുതല്‍ വാട്സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം. വാട്സ്ആപ്പ് ഫ്രം ഫേസ്ബുക്ക് 'ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക് എന്നിങ്ങനെയായിരിക്കും പുതിയ മാറ്റം

ഫോട്ടോ ഷെയറിംഗ് ആപ്പ് ആയിരുന്ന ഇന്‍സ്റ്റഗ്രാമിനെ 2012 ലും വാട്സ്ആപ്പിനെ 2014 ലുമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. ഈ രണ്ട് ആപ്പുകളും ഫേസ്ബുക്കിന്റേതാണെന്ന് ഉപയോക്താളെ വ്യക്തമായി അറിയിക്കുകയാണ് പേരുമാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ആപ്പ് സ്റ്റോറുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും വെബ്സൈറ്റുകളിലും മാത്രമായിരിക്കും ഈ പേരുമാറ്റമുണ്ടാവുക. ഫോണിന്റെയും ടാബ്ലറ്റിന്റെയും ഹോം സ്‌ക്രീനുകളില്‍ നിലവിലുള്ള പേരു തന്നെ തുടരുമെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കി.

ഇതിനിടെ ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും പുതിയ ഫീച്ചേര്‍സ് കൊണ്ടു വരാനും ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്. ഇന്‍സ്റ്റഗ്രാം ലൈക്കുകളുടെ എണ്ണം കാണിക്കാതിരിക്കുന്ന ഫീച്ചര്‍ സ്വീകരിക്കാനും വാട്സാപ്പ് ഫ്രിക്വന്റ്ലി ഫോര്‍വേര്‍ഡെഡ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in