വെള്ളയും കറുപ്പും നിറഞ്ഞ ഒരു മേൽമുണ്ട്, കഫിയ എങ്ങനെ ഫലസ്തീന്റെ പ്രതീകമായി?

വെള്ളയും കറുപ്പും നിറഞ്ഞ ഒരു മേൽമുണ്ട്, കഫിയ എങ്ങനെ ഫലസ്തീന്റെ പ്രതീകമായി?
Published on

ഫലസ്തീൻ ഐകദാർഢ്യ സദസ്സുകളിൽ വെള്ളയും കറുപ്പും നിറഞ്ഞ ഒരു മേൽമുണ്ട് തോളിൽ ധരിച്ചതായോ തലയിൽ കെട്ടിയതായോ കാണാം. ഫലസ്തീനിൽ, ഗ്രാമീണർ സൂര്യനിൽ നിന്ന് ചൂടേൽക്കുന്നത് പ്രതിരോധിക്കാനായാണ് കഫിയ ഉപയോഗിച്ച് തുടങ്ങുന്നത്.

ഫലസ്തീൻ സോഷ്യലിസ്റ്റ് നേതാവ് യാസർ അറഫാത്ത്
ഫലസ്തീൻ സോഷ്യലിസ്റ്റ് നേതാവ് യാസർ അറഫാത്ത്

ഫലസ്തീൻ, ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്ന സമയത്ത് നഗരവാസികൾ ഉപയോഗിച്ച് വന്നിരുന്ന ടർബൂഷിന് പകരമായാണ് ഗ്രാമത്തിലുള്ളവർ കഫിയ ധരിച്ച് തുടങ്ങുന്നത്. 1930 കളിലെ അറബ് യുദ്ധകാലത്ത് ടർബൂഷ് മാറ്റി, ഫലസ്തീനികളുടെ ഒരുമക്കായി എല്ലാവരും കഫിയ ധരിക്കണമെന്ന ആഹ്വാനം വന്നു.

ടർബൂഷ് തൊപ്പി
ടർബൂഷ് തൊപ്പി

ഫലസ്തീൻ സോഷ്യലിസ്റ്റ് നേതാവ് യാസർ അറഫാത്ത് കഫിയ ധരിച്ച് മാത്രം പുറത്തിറങ്ങാൻ തുടങ്ങിയതോടെ ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിച്ചു. അങ്ങനെ കഫിയ ഫലസ്തീനിന്റെ രാഷ്ട്രീയ പ്രതീകമായി മാറി. കഫിയയിലെ ഒലീവ് ഇലകൾ ശക്തി, പ്രതിരോധ ശേഷി എന്നിവയെയും ഫിഷ്‌നെറ്റ് നാവികരെയും മദ്ധ്യസമുദ്രത്തെയും ബോൾഡ് ലൈനുകൾ ഫലസ്തീനിലൂടെ കടന്ന് പോകുന്ന വ്യാപാര പാതകളെയും സൂചിപ്പിക്കുന്നു. കേരളത്തിലുൾപ്പടെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ഫലസ്തീൻ ഐക്യദാർഢ്യ വേദികളിൽ രാഷ്ട്രീയ പ്രതിരോധമെന്ന നിലയിൽ കഫിയ ധരിക്കുന്നത് ഇപ്പോൾ പതിവായിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in