എന്താണ് ഹൈറിച്ച് തട്ടിപ്പ് ?

എന്താണ് ഹൈറിച്ച് തട്ടിപ്പ് ?

ഒരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തെ തിരിച്ചുപിടിച്ച ഒരു ദമ്പതികളുടെ ഇന്റർവ്യൂകളും ന്യൂസ് സ്റ്റോറിയുമൊക്കെ വാർത്തകളിൽ കാണാനിടയായി.അന്ന് കേരളത്തിലെ ഏക ഒ ടി ടി പ്ലാറ്റഫോം ആയിരുന്ന എച് ആർ ഒ ടി ടി നയിച്ചുകൊണ്ടിരുന്നത് അവരായിരുന്നു ഹൈറിച്ച് ഗ്രൂപ്പ് . നിരവധി മേഖലകളിലൂടെ വളർന്നു കൊണ്ടിരിക്കുന്ന ഹൈ റിച്ച് എന്ന സ്ഥാപനത്തെ അന്ന് കൗതുകത്തോടെയാണ് ആളുകൾ കണ്ടത്. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അതെ സ്ഥാപനത്തെ കുറിച്ച വീണ്ടും ചില വാർത്തകൾ വരുന്നു. ആ വാർത്തകളിൽ മുൻപുള്ളത് പോലെ സ്ഥാപനത്തേയോ സ്ഥാപകരെയോ പ്രകീർത്തിക്കുന്ന വാക്കുകൾ കണ്ടില്ല അതിൽ വലിയൊരു തട്ടിപ്പ് കഥയാണ് ചുരുൾ അഴിഞ്ഞത്‌ .മൾട്ടി മാർക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് ഗ്രൂപ്പിന്റെ തട്ടിപ്പ് കഥ.

സ്ഥാപകൻ കെ ഡി പ്രതാപനും   സഹസ്ഥാപക  ഭാര്യ ശ്രീനാ പ്രതാപനും
സ്ഥാപകൻ കെ ഡി പ്രതാപനും സഹസ്ഥാപക ഭാര്യ ശ്രീനാ പ്രതാപനും

ആരാണ് ഹൈറിച്ച് ഗ്രൂപ്പ് ?

വാട്സാപ്പ് ഗ്രൂപ്പുകൾ വഴി തുണിത്തരങ്ങളും പലചരക്കും കച്ചവടം നടത്തിയാണ് തുടക്കം.പിന്നീട് പലചരക്ക് മുതൽ ഫാഷൻ വരെ ആളുകളിലേക്ക് എത്തിക്കുന്ന ഒരു ഇ കോമേഴ്‌സ് വെബ്‌സൈറ്റിലേക്ക് മാറുകയായിരുന്നു.കെ ഡി പ്രതാപൻ സ്ഥാപകനായും ഭാര്യ ശ്രീനാ പ്രതാപൻ സഹസ്ഥാപകയും ആയ കമ്പനി. പ്രതാപൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനി, ചില നിയമ കുരുക്കുകളിൽപെട്ട് തകർന്നതോടെയാണ് ഹൈറിച്ച് എന്ന കമ്പനിയുടെ ആശയം ഉദിക്കുന്നത്. ഇടനിലക്കാരില്ലാതെ ഫാക്ടറികളിൽ നിന്നുള്ള പ്രൊഡക്ടുകൾ വാങ്ങി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഏറ്റവും വിലക്കുറവിൽ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നുമായിരുന്നു കമ്പനിയുടെ വാദം. പതിയെ കമ്പനി വളരാൻ തുടങ്ങി . 2019 ൽ ആരംഭിച്ച കമ്പനി 2022 എത്തി നില്കുമ്പോഴേക്കും ഒരു സാധാരണ ഇ കോമേഴ്‌സ് വെബ്‌സൈറ്റിന് അപ്പുറം മൾട്ടി ലെവൽ മാര്കെറ്റിങ്ങിലേക്ക് വളർന്നു. സൂപ്പർ മാർക്കറ്റുകൾ,ഫാം സിറ്റി, ക്രിപ്‌റ്റോ കറൻസി,എച്ച്.ആർ ഒ.ടി.ടി, എച്ച്.ആർ സ്യൂട്ടിങ്, എച്ച്.ആർ. മാട്രിമോണി, സ്മാർട്ട്‌ടെക്ക് ഐ.ടി കമ്പനി, എച്ച്.ആർ പ്രൊഡക്ഷൻസ് എന്നിങ്ങനെ ധാരാളം മേഖലകളിൽ അവർ പ്രസിദ്ധികേട്ടു.അങ്ങനെ ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും അവർക്ക് ഉണ്ട് .വെറും 3 വര്ഷം കൊണ്ട് ഒരു കമ്പനിക്ക് എത്താൻ കഴിയാവുന്ന ഉയർച്ചയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന സമയത്താണ് ഉയർച്ചക്ക് പിന്നിൽ ആരും കേൾക്കാത്ത പല സത്യങ്ങളും പുറത്ത് വരാൻ തുടങ്ങിയത്.

എന്താണ് ഹൈറിച്ച് തട്ടിപ്പ് ?

കേരളം കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ തട്ടിപ്പെന്ന് വെറുതെ പോലീസ് അങ്ങ് പറയുകയല്ല. ഏകദേശം 1,63,000 ആളുകളിൽ നിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടിയുടെ പണമാണ് സ്ഥാപനം തട്ടി എന്നാണ് റിപ്പോർട്ട് .126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തി എന്ന് ജി.എസ്.ടി വകുപ്പ് . ഓൺലൈൻ ബിസിനെസ്സ് എന്ന പേരിൽ കൂടുതൽ ആളുകളെ ചേർത്താൽ വലിയ തുകകൾ നൽകാമെന്ന്പ റഞ്ഞുള്ള മോഹനവാഗ്ദ്ധാനങ്ങൾ നൽകി മണിചെയിൻ തട്ടിപ്പ്, കുഴൽ പണം തട്ടിപ്പ് , ക്രിപ്റ്റോറൻസി തട്ടിപ്പ്, നിയന്ത്രണത്തിലുള്ള എച്ച്.ആർ. ഒ.ടി.ടി. വഴി സിനിമ കാണുന്നവരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചുവെന്നും കണ്ടെത്തിയതതായി അന്വേഷണസംഘം.കഴിഞ്ഞ ദിവസം സർക്കാർ പുറത്തു വിട്ട വാർത്ത അനുസരിച്ച് പ്രതികൾ സ്വീകരിച്ചത് 3141 കോടിയുടെ നിക്ഷേപമാണ്. തട്ടിപ്പുകളുടെ ഒരു വലിയ കഥയാണ് കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായുള്ള പരാതികളിൽ നിന്ന് മറനീക്കി പുറത്തുവന്നത് .

126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്ത് വന്നതോടെ പ്രതാപനെ ജി എസ് ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ജാമ്യത്തിൽ ഇറങ്ങുകയുണ്ടായി ഈ സമയത്താണ് കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നത് , ജി എസ് ടി തട്ടിപ് മാത്രമാണ് നടത്തിയെന്നായിരുന്നു ആദ്യം ശ്രീനയും പ്രതാപന്റെയും തുടക്കത്തിലേ വാദം എന്നാൽ പിന്നീട് പുതിയ കണ്ടെത്തലുകൾ വന്നതോടെ ആ വാദം പൊളിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി റെയ്ഡിനായി എത്തുന്നതിന് തൊട്ട് മുൻപേ ഇവർ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു . കൂടുതൽ അന്വേഷണങ്ങളും തിരച്ചിലുകളും നടക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in