എന്താണ് ഫഹദ് പറഞ്ഞ ADHD ? ADHD എങ്ങനെ കണ്ടെത്താനാവും ?

ഞാൻ ക്ലിനിക്കലി ADHD ഡയഗ്നോസ്ഡ് ആണ്. 41ാം വയസ്സിൽ ആണ് അത് ഡയഗ്നോസ് ചെയ്യുന്നത്. ഫഹദ് ഫാസിലിന്റെ ഈ വെളിപ്പെടുത്തൽ ഞെട്ടലോടെയും അല്പം കൗതുകത്തോടെയുമാണ് ജനങ്ങൾ ഏറ്റെടുത്തത്. എല്ലായിടത്തും ADHDയെ കുറിച്ചുള്ള ചർച്ചകൾ മാത്രം. ഇത് എന്തെങ്കിലും മാരകമായ അസുഖമാണൊ ? സുഖപ്പെടുത്താൻ കഴിയില്ലേ, എന്ന് തുടങ്ങുന്ന വാദങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് നടക്കുകയാണ്. വാസ്തവത്തിൽ എന്താണ് ഫഹദ് ഫാസിൽ പറഞ്ഞ ഈ ADHD?

Q

എങ്ങനെയാണ് ADHD സുഖപ്പെടുത്താനാവുക ?

ന്യൂറോ ഡെവലപ്‌മെൻ്റ് ഡിസോർഡറുകളിൽ ഒന്നാണ് (ADHD) അഥവാ ,അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ. പലപ്പോഴും കുട്ടികളുമായി ബന്ധപ്പെട്ടാണ് ADHD പൊതുവെ ചർച്ച ചെയ്യാറുള്ളത് എന്നാൽ ചെറുപ്പത്തിൽ തിരിച്ചറിയാൻ കഴിയാതെ പോകുകയും പിന്നീട് മുതിർന്ന അവസ്ഥയിൽ ADHD ഉണ്ടെന്ന് ക്ലിനിക്കലി ഡയഗ്‌നോസ് ചെയ്യുന്നതുമായ കേസുകൾ നിരവധിയാണ് .

ADHD ഉള്ള ആളുകളുടെ രോഗലക്ഷണങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളായ സ്കൂൾ, ജോലി, മറ്റ് കുട്ടികളുമായോ സഹപ്രവർത്തകരുമായോ ഉള്ള ബന്ധം എന്നിവയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ADHD ബാധിച്ചവരിൽ 67 ശതമാനത്തിലധികം ആളുകളും ഉത്കണ്ഠാ , പഠനവൈകല്യങ്ങൾ, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്.

Q

ADHD എങ്ങനെ തിരിച്ചറിയാം?

സാധാരണഗതിയിൽ, ADHD യുടെ സവിശേഷതകൾ ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റിവിറ്റി, ആവേശകരമായ പെരുമാറ്റം അഥവാ impulsivity എന്നിവയാണ്. ADHD ലക്ഷണങ്ങൾ പലപ്പോഴും 12 വയസ്സിന് മുമ്പായി പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ചില കുട്ടികളിൽ, 3 വയസ്സ് ആകുമ്പോഴേക്കും രോഗലക്ഷണങ്ങൾ പ്രകടമാണ്.

Q

കുട്ടികളിലെ രോഗലക്ഷണങ്ങൾ എന്തെല്ലാമാണ്?

കുട്ടികളിൽ കണ്ടുവരുന്ന പ്രധാന രോഗ ലക്ഷണം ശ്രദ്ധ കുറവാണ്.

ക്ലാസുകളിൽ ശ്രദ്ധിക്കുന്നതിൽ അവർ പൊതുവെ പിന്നിലാണ്. ഹോം വർക്കുകളിൽ അശ്രദ്ധ മൂലമുള്ള തെറ്റുകൾ വരുത്തുന്നു. ഉദാഹരണത്തിന് ഒരു കണക്ക് ചെയ്യുമ്പോൾ കണ്ടെത്തിയ ഉത്തരം ശരിയാണെങ്കിലും അത് എടുത്ത് എഴുതുമ്പോൾ തെറ്റുപറ്റുന്നു.

അവരെ ഏൽപിക്കുന്ന ടാസ്ക്കുകളിലും ഗെയിമുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ പല ടാസ്കുകളും കമ്പ്ലീറ്റ് ചെയ്യുന്നതിൽ അവർ പരാജയപ്പെടുന്നു.

നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബുദ്ധിമുട്ട്, വളരെയധികം ക്ഷമയും സമയവും ആവശ്യമുള്ള വർക്കുകൾ ചെയ്യാൻ ബുദ്ധിമുട്ട് തുടങ്ങിയ അനുഭവപ്പെടുന്നു.

മറ്റു പ്രധാന ലക്ഷണങ്ങൾ ആണ് ഹൈപ്പർ ആക്ടിവിറ്റിയും ഇമ്പൾസിവിറ്റിയും. എടിഎച്ച്ഡി ബാധിതരായ കുട്ടികൾ കൈകാലുകൾ കൊണ്ടുള്ള അനാവശ്യ movements കാണിക്കാൻ ഇടയുണ്ട്.

ക്ലാസ്റൂമിൽ സ്വന്തം ഇരിപ്പിടത്തിൽ ഇരിക്കാൻ ബുദ്ധിമുട്ട്, ചെയ്യുന്നത് ശരിയല്ലാത്തപ്പോൾ ഓടുക, ഒരു പ്രവർത്തനം തന്നെ കൂടുതൽ സമയം ചെയ്യാൻ കഴിയാതെ വരിക, വളരെയധികമായി സംസാരിക്കുക, ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തിയെ തടസ്സപ്പെടുത്തുക,

അവൻ്റെ/അവളുടെ ഊഴത്തിനായി കാത്തിരിക്കുന്നതിൽ ബുദ്ധിമുട്ട്, മറ്റുള്ളവരുടെ സംഭാഷണങ്ങൾ, ഗെയിമുകൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയ സ്വഭാവങ്ങൾ അവരിൽ പ്രകടമാണ്.

Q

മുതിർന്നവരിലെ ADHD യുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

മുതിർന്നവരിൽ പ്രധാനമായും കണ്ടുവരുന്ന ADHD ലക്ഷണങ്ങൾ കുട്ടികളുടെതിൽ നിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ്.

Impulsive behaviour, മോശമായ time മാനേജ്മെൻ്റ് , ഒരു ടാസ്ക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ,

മൾട്ടിടാസ്ക് ചെയ്യാനുള്ള കഴിവില്ലായ്മ, വിശ്രമമില്ലായ്മ അല്ലെങ്കിൽ അമിതമായ അധ്വാനം,

ഒരു കാര്യം ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മ,നിരാശ, കുറഞ്ഞ tolerance ലെവൽ , ഇടയ്ക്കിടെയുള്ള mood change, ജോലികൾ പിന്തുടരുന്നതിലും പൂർത്തിയാക്കുന്നതിലുമുള്ള പ്രശ്നങ്ങൾ, മുൻകോപം, stress management ൽ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ADHD ബാധിച്ച ഒരു മുതിർന്ന മനുഷ്യനിൽ കാണാനാകും.

Q

ADHD യുടെ കാരണങ്ങൾ എന്തെല്ലാമാണ്?

ADHD യുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജനിതകശാസ്ത്രം, പരിസ്ഥിതി, കൂടാതെ Central nerve സിസ്റ്റവുമായി ബന്ധപ്പെട്ട developmental problems തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കാമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. അതിലെ പ്രധാന ഘടകങ്ങൾ രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് രക്ത ബന്ധമുള്ളവർക്ക് ADHD അല്ലെങ്കിൽ മറ്റെന്തെങ്കിലും മാനസിക രോഗാവസ്ഥയുള്ളവർ ഉണ്ടെങ്കിൽ അത് അടുത്ത തലമുറയിലേക്കും genetically വരാൻ സാധ്യതയുണ്ട് എന്നതാണ്.

അതുപോലെതന്നെ പഴയ കെട്ടിടങ്ങളിലെ പെയിൻ്റുകളിലും പൈപ്പുകളിലുമൊക്കെയുള്ള ലെഡ് പോലുള്ള വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത്, ഗർഭകാലത്തുള്ള പുകവലി, മയക്കുമരുന്ന് , മദ്യത്തിൻ്റെ ഉപയോഗം, മാസം തികയാതെയുള്ള ജനനം തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ കാരണങ്ങളായി കണക്കാക്കുന്നു.

Q

ADHD എങ്ങനെ കണ്ടെത്താനാകും?

ADHD കണ്ടുപിടിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ. അതുകൊണ്ടുതന്നെ സ്വയം ഡയഗ്നോസ് ചെയ്യുക എന്നുള്ളത് പോസിബിൾ അല്ല. മാനസികാരോഗ്യ വിദഗ്ധർ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിക്കുകയും രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ADHD രോഗനിർണയം നടത്തുകയും രോഗബാധിതനായ വ്യക്തിക്ക് അവ എത്ര നാളായി ഉണ്ടെന്നും കണ്ടെത്തുകയും ചെയ്യുന്നു.

Q

ADHD എങ്ങനെ ചികിത്സിക്കാം?

6 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക്, CBT അഥവാ cognitive behaviour therapy , മരുന്നുകൾ എന്നിവയിലൂടെയുള്ള ചികിത്സാ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. "അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എഎപി) അനുസരിച്ച്, മരുന്നുകൾ ഉപയോഗിക്കുന്ന 80 ശതമാനം കുട്ടികളും ഒറ്റയ്‌ക്കോ ബിഹേവിയർ തെറാപ്പിയോടൊപ്പമോ അവരുടെ attention വർധിപ്പിക്കുകയും impulsivity കുറയ്ക്കുകയും ചെയ്യുന്നു . ഈ കോമ്പിനേഷൻ ഉപയോഗിച്ചുള്ള ചികിത്സ കുട്ടികളുടെ self confidence വർദ്ധിപ്പിക്കുകയും കുടുംബം, സുഹൃത്തുക്കൾ, അധ്യാപകർ എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. ADHD ബാധിതർക്ക് behavioural therapy ചികിത്സകൾ ഫലപ്രദമാണ്. നേരിയ ലക്ഷണങ്ങളുള്ളവരിലോ പ്രീസ്‌കൂൾ പ്രായമുള്ളവരിലോശുപാർശ ചെയ്യുന്ന ആദ്യ ചികിത്സ യാണ് ഇത്. സൈക്കോ എഡ്യൂക്കേഷണൽ, ബിഹേവിയർ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി , ഇൻ്റർപേഴ്‌സണൽ സൈക്കോതെറാപ്പി , ഫാമിലി തെറാപ്പി , school based interventions , life skill training, parental training എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്.

ADHD ചികിത്സയിലൂടെ പൂർണമായും ഭേദമാകില്ലെങ്കിലും സമയബന്ധിതമായ ഇടപെടൽ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. സാധാരണഗതിയിൽ, ചികിത്സയിൽ മരുന്നുകളും തെറാപ്പികളും ഉൾപ്പെടുന്നു. കൃത്യമായ മെഡിറ്റേഷനും തെറാപ്പിയും കൊണ്ട് രോഗലക്ഷണങ്ങളെ ഒരു പരിധിവരെ കണ്ട്രോൾ ചെയ്യുവാനും ജീവിതം സാധാരണഗതിയിൽ മുൻപോട്ടു കൊണ്ടുപോകുവാനും സാധിക്കും.

പൊതു പരിപാടിയിൽ ഫഹദ് ഫാസിൽ ADHD യെ കുറിച്ച് പറഞ്ഞതിന് പിന്നാലെ എഡിഎച്ച്ഡിയെക്കുറിച്ചുള്ള ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ സ്വയം ഈ രോ​ഗാവസ്ഥ ഡയ​ഗനോസ് ചെയ്യുന്നവരുടെ കമന്റുകളും ഇതിൽ ശ്രദ്ധേയമാണ്. വളരെ കോമണായി കാണപ്പെടുന്ന എന്നാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥയെ സ്വയം ഡയ​ഗനോസ് ചെയ്യാൻ സാധിക്കില്ല, അശ്രദ്ധ കാണിക്കുന്നതും ഹെെപ്പറായി ബിഹേവ് ചെയ്യുന്നതും കുട്ടികളിലും മുതിർന്നവരിലും സാധാരണമാണെന്നിരിക്കേ സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും ഇൻഫർമേഷൻ എന്നതിനപ്പുറത്തേക്ക് ​രോ​ഗാവസ്ഥ ഡയ​ഗനോസ് ചെയ്യാനുള്ള ​ഗെെഡ് ലെെൻ അല്ലെന്നും മനസ്സിലാക്കുക. എഡിഎച്ചിഡി അടക്കമുള്ള അവസ്ഥകളെക്കുറിച്ചുള്ള ആശങ്കകൾ ഏതെങ്കിലും മാനസികാരോ​ഗ്യ വിദ​ഗ്ദനുമായി സംസാരിച്ച് മാത്രം ഉറപ്പിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in