ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍; പിഎസ്‌സി ചോദ്യങ്ങള്‍ പുറത്തെത്തിയത് എങ്ങനെ?

ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍; പിഎസ്‌സി ചോദ്യങ്ങള്‍ പുറത്തെത്തിയത് എങ്ങനെ?

മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ബ്ലൂടൂത്ത് ഉപയോഗിച്ചാണ് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പിയടിച്ച വിവരം ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചു. മൊബൈല്‍ പ്രവേശിപ്പിക്കാന്‍ അനുവാദമില്ലാത്ത പരീക്ഷാ ഹാളില്‍ ഫോണുമായി ബന്ധിപ്പിക്കാവുന്ന സ്മാര്‍ട്ട് വാച്ച് ധരിച്ച് ഇരുവരും കയറിയെന്നും പുറത്തുനിന്ന് ഉത്തരങ്ങള്‍ എസ്എംഎസ് ആയി വാച്ചില്‍ എത്തിയെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍. മെസേജ് അയച്ചെന്ന് കണ്ടെത്തിയ പേരൂര്‍ക്കട എസ്പി ക്യാംപിലെ പൊലീസുകാരന്‍ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പക്ഷെ, പക്ഷെ പിഎസ്‌സി പരീക്ഷാ ചോദ്യപ്പേപ്പര്‍ പ്രതികള്‍ എങ്ങനെയാണ് പുറത്തേക്ക് ചോര്‍ത്തി നല്‍കിയതെന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പേപ്പര്‍ ചോര്‍ത്താന്‍ രണ്ട് വഴികളാണ് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഒന്ന്, പരീക്ഷാഹാളില്‍ നിന്ന് ചോദ്യപ്പേപ്പര്‍ ജനാല വഴി പുറത്തോട്ട് എറിഞ്ഞിരിക്കാം. മുന്‍കൂട്ടി പറഞ്ഞപ്രകാരം കാത്ത് നിന്നയാള്‍ അത് കൊണ്ടുപോയി, ഇന്റര്‍നെറ്റിന്റേയും ഗൈഡിന്റേയും സഹായത്തോടെ ഉത്തരം അയച്ചിരിക്കാം. ഇതിനായി സഹപാഠികളുടെ സഹായം തേടിയിട്ടുണ്ടാകാം.

രണ്ട്, യൂണിവേഴ്‌സിറ്റി കോളേജിലോ ഇതേ പരീക്ഷ നടക്കുന്ന മറ്റ് ഏതെങ്കിലും സെന്ററിലോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ആരെങ്കിലും ചോദ്യപ്പേപ്പര്‍ ചോര്‍ത്തി ഉത്തരം അയച്ചവരെ ഏല്‍പിച്ചിരിക്കാം.

പിഎസ്‌സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെങ്ങനെ എന്ന് കണ്ടെത്തല്‍ അതീവ നിര്‍ണായകമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് കൃത്യം ചെയ്തതെങ്കില്‍ മുന്‍പ് ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വന്നേക്കും.  
ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍; പിഎസ്‌സി ചോദ്യങ്ങള്‍ പുറത്തെത്തിയത് എങ്ങനെ?
‘പ്രളയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി രാജി വെയ്ക്കുക’; ചെലവ് സഹിതം തള്ളുമെന്ന് കോടതിയുടെ മുന്നറിയിപ്പ്; ഹര്‍ജി പിന്‍വലിച്ചു

പിഎസ്സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന് ഒന്നാം റാങ്കും രണ്ടാം പ്രതി എ എന്‍ നസീമിന് 28-ാം റാങ്കും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന 17-ാം പ്രതി പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. റിമാന്‍ഡിലുള്ള എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും മുന്‍ സെക്രട്ടറി നസീമിനെയും ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യല്‍ 5 മണിക്കൂര്‍ നീണ്ടു. പഠിച്ചും കറക്കി കുത്തിയുമാണ് ആദ്യ റാങ്കുകള്‍ നേടിയതെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. പിന്നീട് നോക്കിയെഴുതി എന്നാക്കി. അടുത്തിരുന്നവര്‍ക്ക് വലിയ റാങ്കില്ലെന്ന് ചൂണ്ടിക്കാണിച്ച അന്വേഷണസംഘം ഇരുവര്‍ക്കും സന്ദേശമായി ലഭിച്ച ഉത്തരങ്ങളുടെ പ്രിന്റ് ഔട്ട് കാണിച്ചതോടെയാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.

ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍; പിഎസ്‌സി ചോദ്യങ്ങള്‍ പുറത്തെത്തിയത് എങ്ങനെ?
കരിങ്കല്‍ ഖനനം ഉരുള്‍പൊട്ടലിന് കാരണമല്ല; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെറും നാടകം 

Related Stories

No stories found.
logo
The Cue
www.thecue.in