കച്ചത്തീവ് കോൺഗ്രസ്സിന്റെ വീഴ്ചയെന്ന് മോദി;എന്താണ് കച്ചത്തീവ് പ്രശ്നം ?

കച്ചത്തീവ് കോൺഗ്രസ്സിന്റെ  വീഴ്ചയെന്ന് മോദി;എന്താണ് കച്ചത്തീവ് പ്രശ്നം ?
Summary

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും കച്ചത്തീവില്‍ എന്താണ് ഇപ്പോള്‍ പ്രത്യേക താല്‍പര്യം? ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ നരേന്ദ്ര മോദി ഒരു ട്വീറ്റ് ചെയ്യുന്നു. കോണ്‍ഗ്രസ്സിന്റെയും ഇന്ദിരാ ഗാന്ധിയുടെയും പിടിപ്പ്കേട് കൊണ്ടാണ് തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് നഷ്ടമായതെന്ന് ബിജെപി ആരോപിക്കുന്നു. എന്താണ് കച്ചത്തീവ് ദ്വീപ്‌ന്റെ പ്രത്യേകത ? ആള്‍ താമസമില്ലാത്ത ആ ദ്വീപിനെ ചൊല്ലി എന്തിനാണ് ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടാകുന്നത് ? എന്താണ് ഇതിപ്പോള്‍ ഇത്രയേറെ ചര്‍ച്ച ആവാനുള്ള കാരണം ? നമ്മുക്കൊന്ന് വിഷയത്തിലേക്ക് പോയി വരാം.

തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയില്‍ പാക്ക് കടലിടുക്കില്‍ സ്ഥിതി ചെയുന്ന കച്ചത്തീവ് ദ്വീപ്. ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായുള്ള ശ്രീലങ്കയയുടെ അധീനതയിലുള്ള ഈ ദ്വീപ്, പണ്ട് രാമനാഥപുരം രാജാവിന്റെ കൈവശമായിരുന്നു. വര്‍ഷം 1921 അന്ന് ശ്രീലങ്ക സിലോണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ആ കാലത്ത് സിലോണും ഇന്ത്യയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. അന്ന് മുതലേ കച്ചത്തീവിലെ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ ഒന്നുമാവാതെ ആ തര്‍ക്കം വർഷങ്ങളോളം കടന്നുപോകുന്നു. ഇരുരാജ്യങ്ങളും സ്വതന്ത്രമായതിന് ശേഷവും അത് തുടര്‍ന്നു.

സിരിമാവോ ബണ്ഡാരനായകെയും ഇന്ദിരാ ഗാന്ധിയും
സിരിമാവോ ബണ്ഡാരനായകെയും ഇന്ദിരാ ഗാന്ധിയും

വര്‍ഷങ്ങള്‍ക്കിപ്പുറം 1974 ല്‍ അന്നത്തെ ശ്രീലങ്കയുടെ പ്രധാന മന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയുമായി ഇന്ദിരാ ഗാന്ധി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള സമുദ്രാതിര്‍ത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി 'ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍' ഒപ്പുവെക്കുകയും കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ദ്വീപിലെ ഏക കെട്ടിടമായ അന്തോണീസ് പുണ്യാളന്റെ പള്ളിയിലേക്ക് ആരാധനക്കായും അല്ലാതെയുമൊക്കെ പോകാനുള്‍പ്പടെ കഴിയുന്ന സാഹചര്യമായിരുന്നു അന്ന്.

കച്ചത്തീവിനെ പറ്റിയുള്ള മോദിയുടെ ട്വീറ്റ്
കച്ചത്തീവിനെ പറ്റിയുള്ള മോദിയുടെ ട്വീറ്റ്

എന്താണ് ത്മിഴ്നാടിന് കച്ചത്തീവുമായുള്ള ബന്ധം ?

പല ഘട്ടങ്ങളിലായി തമിഴ്നാട് കച്ചത്തീവ്വ് തിരിച്ച് ഇന്ത്യയുടെ ഭാഗമാക്കണമെന്നാവശ്യപെട്ടിട്ടുണ്ട്. ജയലളിതയുടെ കാലത്ത് ഇതിനെ സംബന്ധിച്ച് ഹര്‍ജിയും നല്‍കിയിരുന്നു. ഇന്ത്യന്‍ ഭാഗത്ത് സമുദ്രവിഭവങ്ങളുടെ ശോഷണം നേരിടുന്നതിനാല്‍, ഇവിടുയുള്ള മല്‍സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കന്‍ കടലിലേക്ക് ഇടയ്ക്കിടെ പ്രവേശിക്കാറുണ്ടായിരുന്നു, എന്നാല്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതിനാലും എൽടിടിഇയുമായി ഉൾപ്പടെയുള്ള യുദ്ധം നടന്നതിനാലുമൊക്കെ അതിര്‍ത്തികളിലെ സുരക്ഷ കൂട്ടി . മത്സ്യബന്ധനത്തിനായി എത്തുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രിലങ്കന്‍ നേവി പിടിച്ചവെക്കുകയും വലകളും മറ്റും നശിപ്പിക്കുകയും ചെയുക ഉണ്ടാവാറുണ്ട്. തുടര്‍ച്ചയായി കച്ചത്തീവ് ഭാഗത്തേക്ക് മീന്‍ പിടിക്കാനും മറ്റും പോകുന്ന ഈ മത്സ്യത്തൊഴിലാളികളോടുള്ള ആക്രമണങ്ങളും പീഡനങ്ങളും എന്നും ചര്‍ച്ചയാവാറുമുണ്ട്.

നിലവിലെ വിവാദം

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ കച്ചത്തീവിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യവും അതിനുള്ള മറുപടിയുമാണ് കച്ചത്തീവ്വ് ഇവിടെ കത്തിപടരാനുള്ള നിലവിലെ സാഹചര്യം.തമിഴ് നാട്ടില്‍ നിലം തൊടാന്‍ കഴിയാതെ നില്‍ക്കുന്ന ബിജെപിക്ക് തമിഴ് വികാരം ചൂഷണം ചെയ്യാനുള്ള എന്തെങ്കിലും ആവശ്യമാണ്. കച്ചത്തീവ് അതിനുള്ള വജ്രായുധം ആക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ദ്വീപ് നഷ്ടമായതിന്റെ കാരണം ഇന്ദിരയും കോണ്‍ഗ്രസുമെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താം. ഡിഎംകെ ഇതിനായി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് അവരെയും കുറ്റപ്പെടുത്താം. ഇതാണ് ബിജെപിയുടെ ലക്ഷ്യം. കച്ചത്തീവ്വ് എന്ന പേരിന്റെ അര്‍ഥം തന്നെ തരിശ് ഭൂമി എന്നാണ് എന്നാല്‍ ഇന്ന് അത് വെറുമൊരു തരിശ്ശ് ഭൂമി മാത്രമല്ല രാഷ്ട്രീയ മുതലെടുപ്പുകള്ക്ക് മുളപൊട്ടാന് ഉതകുന്ന ഒരു മണ്ണാക്കി മാറ്റിയിരിക്കുകയാണ്. മാറിയിരിക്കുകയാണ് .

Related Stories

No stories found.
logo
The Cue
www.thecue.in