മാഗ്നസ് കാള്‍സണെ തോല്‍പിച്ച പ്രഗ്‌നാനന്ദ; ചതുരംഗ കളത്തിലെ പതിനേഴുകാരന്‍

ലോക ചെസ്സില്‍ ഇന്ത്യയുടെ വിലമതിക്കാനാകാത്ത സംഭാവനയായിരുന്നു വിശ്വനാഥന്‍ ആനന്ദ്. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ആനന്ദിന്റെയും രാജ്യത്തിന്റെയും പേരും പെരുമയും ഉയര്‍ന്നു നില്‍ക്കുമ്പോഴായിരുന്നു കൗമാരക്കാരനായ മാഗ്നസ് കാള്‍സണ്‍ എന്ന നോര്‍വീജിയന്‍ പയ്യന്‍ ചതുരംഗ കളത്തില്‍ ആനന്ദിനെ തോല്‍പിച്ച് ലോക ചെസ് ചാമ്പ്യന്‍ പട്ടം ചൂടുന്നത്. അന്ന് തന്നേക്കാള്‍ പ്രായം കുറഞ്ഞ മാഗ്നസ് കാള്‍സണ് മുന്നില്‍ ആനന്ദ് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ അത് രാജ്യത്തെ കായിക പ്രേമികളുടെ ഹൃദയത്തിലേറ്റ മുറിവായിരുന്നു. ഇന്ന് വര്‍ഷം 2022 ല്‍ എത്തി നില്‍ക്കുമ്പോള്‍, ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ, അയാളേക്കാള്‍ പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ രമേഷ് ബാബു പ്രഗ്നാനന്ദ എന്ന കൗമാരക്കാരന്‍ റാപിട് ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെടുത്തുമ്പോള്‍ രാജ്യത്തിന് സന്തോഷിക്കാന്‍ ഏറെയുണ്ട്.

Related Stories

No stories found.
The Cue
www.thecue.in