നിര്‍മ്മല സീതാരാമന്‍
നിര്‍മ്മല സീതാരാമന്‍

ഇന്ധന വില വീണ്ടുമുയരും, പൊതുഓഹരികള്‍ വിറ്റഴിക്കും; ബജറ്റ് ചുരുക്കത്തില്‍  

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്ന് ലക്ഷം കോടിയിലെത്തുമെന്ന് ധനകാര്യമന്ത്രി 2019-2020 വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിദേശ-ആഭ്യന്തര നിക്ഷേപങ്ങളില്‍ പരിഷ്‌കരണം വരുത്തുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ എക്കോണമി, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ വന്‍ നിക്ഷേപം നടത്തണം.

നിര്‍മ്മല സീതാരാമന്‍

സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ്.

റെയില്‍വേയില്‍ പൊതു സ്വകാര്യ പങ്കാളിത്തം. വ്യോമയാന മേഖലയിലും മാധ്യമമേഖലയിലും വിദേശ നിക്ഷേപം, പ്രവാസികള്‍ നാട്ടിലെത്തിയ ഉടന്‍ ആധാര്‍ കാര്‍ഡ് നല്‍കും, എല്ലാവര്‍ക്കും വൈദ്യുതി, ജലം, പാചകസൗകര്യം നല്‍കും, തുടങ്ങിയ വിവരങ്ങളാണ് ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്.

ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍

  • ധനസമാഹരണത്തിനായി 1.05 ലക്ഷം കോടി രൂപയുടെ പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കും.
  • ഏക ബ്രാന്‍ഡിന് കീഴിലുള്ള ചില്ലറ വില്‍പനയില്‍ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. മാധ്യമം, ഇന്‍ഷുറന്‍സ്, വ്യോമയാനം, അനിമേഷന്‍ മേഖലകള്‍ വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കും.
  • പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്. ഇന്ധനവില വീണ്ടുമുയരും.
  • കോര്‍പറേറ്റ് നികുതിയില്‍ വന്‍ ഇളവ്. 250 കോടിയിലധികം വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനം നികുതി എന്ന പരിധി ഉയര്‍ത്തി 400 കോടിയാക്കി.
  • രണ്ട് കോടിയിലധികം വരുമാനമുള്ളവര്‍ക്ക് 3 ശതമാനവും അഞ്ച് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴ് ശതമാനവും സര്‍ചാര്‍ജ് ഈടാക്കും.
  • പാന്‍ കാര്‍ഡുപയോഗിച്ചോ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചോ ആദായ നികുതി അടയക്കാം.
  • ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പിന്‍വലിക്കുകയാണെങ്കില്‍ രണ്ട് ശതമാനം നികുതി ഈടാക്കും.
നിര്‍മ്മല സീതാരാമന്‍
‘പൊളിച്ച് മാറ്റുക തന്നെ വേണം’; രൂക്ഷശകാരവുമായി സുപ്രീം കോടതി; ‘മരട് വിഷയത്തില്‍ ഇനിയൊരു കോടതിയിലും ഹര്‍ജികള്‍ പരിഗണിക്കരുത്’
  • ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എത്തുമ്പോള്‍ തന്നെ കാത്തിരിപ്പ് കാലാവധിയില്ലാതെ ആധാര്‍ കാര്‍ഡ് നല്‍കും. (നിലവിലെ മാനദണ്ഡമനുസരിച്ച് 180 ദിവസം നാട്ടില്‍ ചെലവഴിക്കണം.)
  • സര്‍ക്കാര്‍ അടിസ്ഥാനസൗകര്യങ്ങളിലും തൊഴില്‍ നിര്‍മ്മാണത്തിലും വന്‍ നിക്ഷേപം നടത്തും. 125,000 കിലോമീറ്റര്‍ റോഡ് അടുത്ത അഞ്ച് വര്‍ഷത്തിനകം നവീകരിക്കും. ഇതിനായി
  • സ്വര്‍ണവില ഉയരും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനം എന്നത് 12.5 ശതമാനമാക്കും.
  • ഭാരത് മാല, സാഗര്‍മാല, യുഡിഎഎന്‍ പദ്ധതികളിലൂടെ ഗ്രാമീണ-നഗര മേഖലകള്‍ക്കിടയിലെ അടിസ്ഥാന ഗതാഗത സൗകര്യം മെച്ചപ്പെടുത്തും.
  • 2018 മുതല്‍ 2030 വരെ റെയില്‍വേയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 7200 കോടി ഡോളര്‍ വേണ്ടിവരും.

Related Stories

No stories found.
logo
The Cue
www.thecue.in