'പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം?', ഹരീഷ് വാസുദേവന്‍

'പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം?', ഹരീഷ് വാസുദേവന്‍

പാരിസ്ഥിതിക ആഘാതത്തിന് വഴിവെക്കുന്ന ഇഐഎ 2020 കരട് പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതിനെതിരെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഇഐഎ 2020 പിന്‍വലിക്കാന്‍ കാരണങ്ങള്‍ അക്കമിട്ട് സിപിഎം പോളിറ്റ്ബ്യൂറോയും, കേന്ദ്രകമ്മിറ്റിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ പരിസ്ഥിതി നയം നടപ്പിലാക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഭരണമെന്ന് മുഖ്യമന്ത്രിയോട് ഹരീഷ് വാസുദേവന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഭരണഘടന അനുസരിച്ച് പരിസ്ഥിതി സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുള്ള വിഷയമാണ്. അവരുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന വിഷയമാണ്. കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ EIA 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോ? CPIM ഭരിക്കുന്ന എത്ര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു? വൃന്ദകാരാട്ടിന്റെ കത്ത് ഇതിലെത്രപേര്‍ വായിച്ചിട്ടുണ്ടാകും? ആഗസ്റ്റ് 11 ആണ് അവസാന തീയതി. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം??? പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യില്‍ ആണെന്ന് മറക്കരുത്', ഹരീഷ് വാസുദേവന്‍ പറയുന്നു.

അതേസമയം കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാത നിര്‍ണയ കരട് വഴി കേന്ദ്രം കോര്‍പ്പറേറ്റ്‌വല്‍ക്കരണ നയം ശക്തമാക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. 'കൊവിഡ് കാലത്ത് ധാതുസമ്പത്ത് പോലും കേന്ദ്രം സ്വകാര്യമേഖലക്ക് കൈമാറുകയാണ്. വിമാനത്താവളവും റെയില്‍വേയും ഇതുപോലെ തന്നെ. കേന്ദ്രത്തിന്റെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ ഉത്തരവ് നടപ്പായാല്‍ രാജ്യത്തെ ഒരു നിര്‍മാണത്തിനും പാരിസ്ഥിതിക അനുമതി വേണ്ടിവരില്ല. അതായത് പരിസ്ഥിതി ആഘാതം ഇനി പരിശോധിക്കേണ്ടതില്ല എന്നാണ് ഈ ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കുന്നത്.'

ആദിവാസി മേഖലകളില്‍ പദ്ധതി ആരംഭിക്കുന്ന ഇടങ്ങളില്‍ എസ്ടി പഞ്ചായത്തിന്റെ അനുമതി വേണമെന്നുള്ള നിയമവും ഇല്ലാതാകും. പരിസ്ഥിതി സംരക്ഷണത്തിന് ഈ ഉത്തരവ് കോട്ടമുണ്ടാക്കും. അതിനാല്‍ ഉത്തരവ് കേന്ദ്രം തിരുത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഈ വിഷയത്തില്‍ കേരളത്തിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in