ആനത്താരയിലെ മരണത്തീവണ്ടി; ആറ് വര്‍ഷത്തിനിടെ ഇടിച്ചുകൊന്നത് 67 കാട്ടാനകളെ

ആനത്താരയിലെ മരണത്തീവണ്ടി; ആറ് വര്‍ഷത്തിനിടെ ഇടിച്ചുകൊന്നത് 67 കാട്ടാനകളെ

പശ്ചിമബംഗാളില്‍ ട്രെയിന്‍ ഇടിച്ച് തകര്‍ന്ന ശരീരവുമായ ട്രാക്കിന് പുറത്തേക്ക് ഇഴയുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ളിയാഴ്ച്ച രാവിലെ ജല്‍പായ്ഗുരി ജില്ലയിലെ വനത്തിലൂടെ സില്‍ഗുരി-ദുബ്രി ഇന്റര്‍സിറ്റി എക്‌സ്പ്രസ് കടന്നുപോകവേയാണ് അപകടമുണ്ടായത്. ആനത്താരയിലെ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയെ വേഗത്തില്‍ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് തകര്‍ന്ന ശരീരവുമായി ട്രാക്കിന് പുറത്തേക്ക് കാട്ടാന ഇഴയുന്ന ദൃശ്യങ്ങളില്‍ എഞ്ചിന്റെ മുന്‍ഭാഗവും കാണിക്കുന്നുണ്ട്. എഞ്ചിന്റെ തകര്‍ന്ന മുന്‍ഭാഗം ഇടിയുടെ ആഘാതം എത്ര കനത്തതായിരുന്നു എന്ന സൂചന നല്‍കുന്നു.

രാജ്യത്ത് കാട്ടാനകളുടെ മരണങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച റൂട്ടുകളിലൊന്നാണ് ബനാര്‍ഹട്ട്-നഗ്രാകട്ട. ദുവാര്‍ വനത്തിന്റെ ഹൃദയത്തിലൂടെ ആനത്താരകളെ മുറിച്ചുകൊണ്ട് ഓടുന്ന ട്രെയിനുകള്‍ നിരവധി വന്യമൃഗങ്ങളെയാണ് കൊല്ലുകയും പരുക്കേല്‍പിക്കുകയും ചെയ്യുന്നത്. 2004ല്‍ ദുവാര്‍ ലൈന്‍ മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജ് ആയി വികസിപ്പിച്ചതോടെ റൂട്ടിലെ ട്രെയിനുകളുടെ എണ്ണവും അപകടവും വര്‍ധിച്ചു.

2013നും 2019 ജൂണിനും ഇടയില്‍ മാത്രം 67 ആനകളാണ് ട്രെയിനിടിച്ച് ചത്തത്.
ആനത്താരയിലെ മരണത്തീവണ്ടി; ആറ് വര്‍ഷത്തിനിടെ ഇടിച്ചുകൊന്നത് 67 കാട്ടാനകളെ
ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായലിനെ മലിനമാക്കുന്നു, റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും അമിക്കസ് ക്യൂറി 

അപകടങ്ങള്‍ കുറയ്ക്കാന്‍ ദുവാര്‍ റൂട്ടില്‍ വേഗനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ബസ്സറുകള്‍ സ്ഥാപിച്ചതും മാറ്റങ്ങളുണ്ടാക്കി. 2015-16 കാലത്ത് ദുവാറിലെ ട്രെയിന്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി റെയില്‍വേ നിജപ്പെടുത്തിയിരുന്നു. പിന്നീട് പകല്‍ സമയത്തെ വേഗത 50 കിലോമീറ്ററാക്കി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ അവസ്ഥ പഴയപടിയായി. വേഗനിയന്ത്രണങ്ങളും തേനീച്ചക്കൂട്ടത്തിന്റെ ശബ്ദമുള്ള ബസ്സറുകളുമുണ്ടെങ്കിലും ദുവാറില്‍ കാട്ടാനകള്‍ ട്രെയിനിടിച്ച് അസഹനീയ വേദന തിന്ന് ചാകുന്നത് തുടരുകയാണ്.

ആനത്താരയിലെ മരണത്തീവണ്ടി; ആറ് വര്‍ഷത്തിനിടെ ഇടിച്ചുകൊന്നത് 67 കാട്ടാനകളെ
ആര്‍എസ്എസ് ഇടപെടല്‍ ; കെ സുരേന്ദ്രന്‍ കോന്നിയില്‍, മാറിനിന്ന കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥിയാകും  

Related Stories

No stories found.