48 മണിക്കൂർ സൗജന്യ പാക്കേജുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ, ഫ്രീ സ്ട്രീമിങ് ഡിസംബർ 5നും 6നും

48 മണിക്കൂർ സൗജന്യ പാക്കേജുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ, ഫ്രീ സ്ട്രീമിങ് ഡിസംബർ 5നും 6നും

ജനപ്രിയ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ആസ്വാദകർക്കായി 48 മണിക്കൂർ സൗജന്യ സ്ട്രീമിങ് ഒരുക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഇന്ത്യയിലെ വിപണി സാധ്യത കണക്കിലെടുത്താണ് നീക്കം. ഡിസംബർ 5,6 തീയതികളിൽ ഇന്ത്യയിൽ ആർക്കുവേണമെങ്കിലും നെറ്റ്ഫ്ലിക്സ് സൗജന്യമായി ഉപയോ​ഗിക്കാം. കൂടുതൽ സബ്സ്ക്രൈബേർസിനെ ലക്ഷ്യമിട്ടാണ് തുടർച്ചയായി 48 മണിക്കൂർ നേരം ആപ്പിൽ സൗജന്യ ആസ്വാദനത്തിന് സൗകര്യം ഒരുക്കുന്നത്.

ഇതുവഴി ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഒരേ സമയം നെറ്റ്ഫ്ലിക്സിന്റെ സേവനം പ്രയോചനപ്പെടുത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. അതിൽ ഒരു വിഭാ​ഗം ഉപഭോക്താക്കളായി തുടരുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചീഫ് പ്രൊഡക്ട് ഓഫീസറായ ഗ്രെഗ് പീറ്റർ പറയുന്നു.

ആപ്പ് തുറക്കുമ്പോൾ സാധാരണ രീതിയിൽ ചോദിക്കാറുളള മണി കാർഡ് വിവരങ്ങൾ ഓഫർ സമയത്ത് ഉണ്ടാവില്ല. നവാസുദ്ദീൻ സിദ്ദിഖി, അനിൽ കപൂർ, യാമി ഗൗതം എന്നിവരാണ് നെറ്റ്ഫ്ലിക്സിന്റെ ഫ്രീ സ്ട്രീമിങ് പരസ്യങ്ങളുമായി എത്തിയത്.

Summary

Netflix Makes Streaming free for December 5-6 in India

Related Stories

No stories found.
The Cue
www.thecue.in