‘ഇവരാണോ താരങ്ങള്‍‘; ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങിയ സല്‍മാനെതിരെ ട്വിറ്ററില്‍ പ്രതിഷേധം

‘ഇവരാണോ താരങ്ങള്‍‘; ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങിയ സല്‍മാനെതിരെ ട്വിറ്ററില്‍ പ്രതിഷേധം

ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈയ്യില്‍ നിന്ന് ദേഷ്യത്തോടെ മൊബൈല്‍ പിടിച്ചുവാങ്ങുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ വൈറലായതോടെ താരത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം. ഗോവ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സല്‍മാന്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനില്‍ നിന്നാണ് ദേഷ്യത്തോടെ മൊബൈല്‍ പിടിച്ചുവാങ്ങിയത്. 'ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ചിത്രം എടുക്കാന്‍ ശ്രമിച്ച ആരാധകനില്‍ നിന്ന് സല്‍മാന്‍ ഖാന്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്നത് കണ്ടു, താരമാകാനുളള യോഗ്യത ഇക്കൂട്ടര്‍ക്കില്ല. എന്താണ് നിങ്ങളുടെ പ്രതികരണം?' എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരാധകരോടുളള മോശx പെരുമാറ്റം കാരണം സല്‍മാന്‍ പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയോട് മോശമായി പെരുമാറിയ കേസില്‍ സല്‍മാനെതിരെ അന്വേഷണം നടത്താന്‍ മുംബൈ അന്ധേരി കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ചിത്രങ്ങള്‍ എടുക്കുന്നതിനിടെ സല്‍മാന്‍ ഖാനും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നായിരുന്നു അശോക് പാണ്ഡെയുടെ പരാതി. സല്‍മാനും സംഘത്തിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി അശോക് പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഇടപെടുന്നതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായും അശോക് പാണ്ഡെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭാരത് സിനിമയുടെ പ്രീമിയറിനിടെ സല്‍മാന്‍ തന്റെ അംഗരക്ഷകനെ തല്ലുന്നതായിട്ടുളള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in