Yentharu Video Song Oru Thekkan Thallu Case
Music
പ്രണയഭാവത്തില്‍ നിമിഷ സജയനും റോഷനും; ഒരു തെക്കന്‍ തല്ല് കേസ് പാട്ട്
ഓണം റിലീസായി എത്തുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന സിനിമയിലെ പുതിയ പാട്ട് പുറത്തിറങ്ങി. നിമിഷ സജയനും റോഷന്‍ മാത്യുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങളാണ് യെന്തര് എന്ന് തുടങ്ങുന്ന ഗാനത്തില്‍. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം.
എന്‍ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് ജി.ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കൃതിയുടെ ചലച്ചിത്ര രൂപമാണ്. രാജേഷ് പിന്നാടനാണ് തിരക്കഥ. മധു നീലകണ്ഠന്‍ ക്യാമറ. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും സൂര്യ ഫിലിംസുമാണ് നിര്‍മ്മാണം.