'ഒരു സിനിമയില്‍ പാടിയേ മരിക്കാവൂ', കോടീശ്വരനിലെത്തിയ സന്തോഷിന് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി

'ഒരു സിനിമയില്‍ പാടിയേ മരിക്കാവൂ', കോടീശ്വരനിലെത്തിയ സന്തോഷിന് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ഗെയിം ഷോയില്‍ മത്സരാര്‍ത്ഥിക്കൊപ്പമെത്തിയ സന്തോഷിന് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന സിനിമയിലെ പ്രമോ സോംഗ് ആണ് സന്തോഷ് പാടിയിരിക്കുന്നത്.

സംഗീത എന്ന മല്‍സരാര്‍ത്ഥിക്കൊപ്പമെത്തിയ സന്തോഷ് എന്ന ഗായകനാണ് ഒരു സിനിമയില്‍ പാടണമെന്ന ആഗ്രഹം അവതാരകനായ സുരേഷ് ഗോപിയോട് പങ്കുവച്ചത്. ഒരു സിനിമയില്‍ പാടിയിട്ടേ മരിക്കാവൂ എന്നാണ് സന്തോഷിന്റെ ആഗ്രഹമെന്ന് സംഗീത പങ്കുവച്ചു. പവിത്രം എന്ന സിനിമയിലെ ശ്രീരാഗമോ ഗാനം ഷോയില്‍ വച്ച് സന്തോഷ് ആലപിച്ചിരുന്നു. ഈ പാട്ട് തന്നെ വശീകരിച്ചെന്നും അതാണ് സന്തോഷിന് സിനിമയിലേക്ക് അവസരമായതെന്നും സുരേഷ് ഗോപി.

'കാര്‍മേഘം മൂടുന്നു' എന്ന് തുടങ്ങുന്ന ഗാനമാണ് രഞ്ജിന്‍ രാജിന്റെ ഈണത്തില്‍ സന്തോഷ് കാവലിന് വേണ്ടി പാടിയിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ്. നിഖില്‍ എസ് പ്രവീണ്‍ ആണ് ക്യാമറ. നവംബര്‍ 25നാണ് റിലീസ്.

തിയറ്റര്‍ തുറന്നാലുള്ള ആദ്യ സൂപ്പര്‍സ്റ്റാര്‍ റിലീസ്

ഒക്ടോബറിലും നവംബര്‍ ആദ്യവും പല സിനിമകളും റിലീസുണ്ട്. പക്ഷെ മലയാളത്തിലെ ആദ്യ ബിഗ്സ്റ്റാര്‍ റിലീസ് കാവല്‍ തന്നെയാവാനാണ് സാധ്യത. ഇനി തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം മാറിയാല്‍ മറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ പ്രഖ്യാപിക്കുമോ എന്ന് അറിയില്ല.

തമ്പാന് വിന്റേജ് സുരേഷ് ഗോപിയുടെ സാമ്യമുണ്ട്

കാവലില്‍ രണ്ട് കാലഘട്ടങ്ങളാണ് പറഞ്ഞ് പോകുന്നത്. ഒന്ന് 2000ത്തിന്റെ തുടക്ക കാലവും പിന്നെയുള്ളത് ഇപ്പോഴത്തെ സമയവുമാണ്. ആദ്യ കാലഘട്ടത്തിലുള്ളത് ഒരു നാല്‍പ്പത് നാല്‍പ്പത്തഞ്ച് വയസ് പ്രായം വരുന്ന തമ്പാനെയാണ്. ആ സമയത്ത് ചിലപ്പോള്‍ കഥാപാത്രത്തിന് വിന്റേജ് സുരേഷ് ഗോപിയുടെ സാമ്യം ഉണ്ടാവാം. ഒരിക്കലും വിന്റേജ് സുരേഷ് ഗോപിയാക്കാന്‍ വേണ്ടി ചെയ്തതല്ല. കഥ അത് ഡിമാന്റ് ചെയ്യുന്നത് കൊണ്ടാണ് അത്തരമൊരു സാമ്യം വരുന്നത്. പിന്നെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഇത് വരെ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പെര്‍ഫോമന്‍സാണ് കഥാപാത്രത്തിന് ഉള്ളത്. ഒരു റിയലിസ്റ്റിക്ക് സിനിമയല്ലെങ്കില്‍ പോലും സാധരണ പ്രായം കുടുമ്പോള്‍ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന മാനസികമായും ശാരീരികമായുമുള്ള മാറ്റങ്ങള്‍ കഥാപാത്രത്തിനും ഉണ്ടാവുന്നുണ്ട്. പിന്നെ കഥാപാത്രത്തിന്റെ രണ്ട് പ്രായങ്ങള്‍ കാണിക്കുന്നത് കൊണ്ട് അതിന്റെതായ വ്യത്യാസങ്ങളും കഥാപാത്രത്തിന് സംഭവിക്കുന്നുണ്ട്. പ്രായം കുറവും കൂടുതലും വ്യക്തമായി അറിയാന്‍ കഴിയുന്ന രീതിയിലുള്ള പെര്‍ഫോമെന്‍സും ക്യാരക്കറ്ററൈസേഷനുമാണ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in