'ഇള'യായി അപര്‍ണ ബാലമുരളി, കൊവിഡ് പോരാളികള്‍ക്ക് ആദരവുമായി ഹരിനാരാണന്‍

'ഇള'യായി അപര്‍ണ ബാലമുരളി, കൊവിഡ് പോരാളികള്‍ക്ക് ആദരവുമായി ഹരിനാരാണന്‍

കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവുമായി ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. ഇള എന്ന മ്യൂസികല്‍ ഫീച്ചറാണ് മമ്മൂട്ടിയാണ് ഇളയുടെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്യുന്നത്. 10 മിനിട്ട് ദൈർഘ്യമുള്ള (9.30 ) ഇള എന്ന ഈ മ്യൂസിക്കൽ ഫീച്ചററ്റ് ബിജിബാൽ ,രാജീവ് പീശപ്പിള്ളി എന്നിവരും അഭിനയിച്ചിരിക്കുന്നു. സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇളയെക്കുറിച്ച് ഹരിനാരായണന്‍

ഇള പത്ത് മിനിട്ടോളം ദൈർഘ്യമുള്ള മ്യൂസിക്കൽ ഫീച്ചററ്റ് ആണെന്ന് പറയാം. പാട്ടിലൂടെ ഉള്ള ഒരു കുഞ്ഞു കഥപറച്ചിൽ അത്രതന്നെ.

അതിലുപരി, ഇതൊരു സമർപ്പമാണ്.

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമാണ്.

നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടർമാരും,120 നഴ്സ്മാരും, 200 ആരോഗ്യ പ്രവർത്തകരുമാണ്.

അവർക്കുള്ള ഓർമ്മപ്പൂവാണ് ഈ ഹൃദയഗീതം.

ഇത് ഇള എന്ന പെൺകുട്ടിയുടെ കഥയാണ്.

മലയാളത്തിൻ്റെ പ്രിയ അഭിനേത്രി അപർണ്ണ ബാലമുരളിയാണ് ഇളയാവുന്നത്.

അതോടോപ്പം നിരവധി കലാകാരന്മാരും സംസ്ക്കാരിക പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, സ്ഥാപനങ്ങളും, പൊതു പ്രവർത്തകരും, പോലിസ് ഉദ്യോഗസ്ഥരും , മാധ്യമപ്രവർത്തകരും, ജനപ്രതിനിധികളും, സുഹൃത്തുകളും ഈ സമർപ്പണത്തിൻ്റെ ഭാഗമാകുന്നു.

അവരുടെയെല്ലാം നിസ്വാർത്ഥവും നിസ്സീമവുമായ ചേർന്നു നിൽപു കൂടിയാണ് ഇള.

ഏ .സി . മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ ,വൈബ്സ് മീഡിയയുടെ ബാനറിൽ ,ഷാജു സൈമൺ ആണ് ഈ ഗാനചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരവധി കലാകാരന്മാരുടെയും ,സാംസ്കാരിക പ്രവർത്തകരുടേയും നിസ്വാർത്ഥ പ്രവർത്തനം കൂടി ഇതിനു പിന്നിലുണ്ട്.

മനേഷ് മാധവൻ ( ഛായഗ്രഹണം ) ,പ്രവീൺ മംഗലത്ത് (എഡിറ്റിംഗ് ) ,മിതുൻ ജയരാജ് (സംഗീതം ) ,ഇന്ദുലാൽ കാവീട് ( കല ) ,ലിജുപ്രഭാകർ ,ധനുഷ് നായനാർ ,ജയറാം രാമചന്ദ്രൻ ,അവണാവ് നാരായണൻ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശിൽപികൾ

The Cue
www.thecue.in