'മലയാളവും ട്രൈബല്‍ ഭാഷയും ഒരുമിച്ചുള്ള വരികള്‍'; പൂച്ചിയെ കുറിച്ച് ശ്രീജിത്ത് ഗുരുവായൂര്‍

'മലയാളവും ട്രൈബല്‍ ഭാഷയും ഒരുമിച്ചുള്ള വരികള്‍'; പൂച്ചിയെ കുറിച്ച് ശ്രീജിത്ത് ഗുരുവായൂര്‍

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍ സംവിധാനം ചെയ്ത ആര്‍ത്തവവും സ്ത്രീ സ്വാതന്ത്ര്യവും പ്രമേയമാകുന്ന മ്യൂസിക് വീഡിയോയാണ് പൂച്ചി. ഗാനത്തില്‍ പൂച്ചിയിലൂടെയാണ് നാല് സ്ത്രീകളെ കുറിച്ച് പറഞ്ഞു വെക്കുന്നത്. മലയാളവും ട്രൈബല്‍ ഭാഷയും കൂടി മിക്‌സ് ചെയ്താല്‍ എങ്ങിനെയായിരിക്കും എന്ന ആശയത്തിലാണ് പൂച്ചിയുടെ വരികള്‍ ഉണ്ടാകുന്നതെന്ന് ശ്രീജിത്ത് ഗുരുവായൂര്‍ ദ ക്യുവിനോട് പറഞ്ഞു.

'ഈ മ്യൂസിക് വീഡിയോയുടെ ബാക്ക് ബോണ്‍ കൂടിയായ ധന്യ സുരേഷില്‍ നിന്ന് പൂച്ചി എന്ന വാക്ക് കിട്ടുന്നത്. ആ പൂച്ചിയെ എനിക്ക് കൃത്യമായി മ്യൂസിക് ചെയ്ത് രജത് പ്രകാശ് സമ്മാനമായി തന്നപ്പോള്‍ ഞാന്‍ ആ പൂച്ചിയിലൂടെ നാല് സ്ത്രീകളെ കാണാന്‍ ശ്രമിക്കുകയായിരുന്നു', ശ്രീജിത്ത് പറയുന്നു.

'മലയാളം മതി എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ഇത്തരത്തില്‍ ഒരു എക്‌സ്പിരിമെന്റ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. സത്യത്തില്‍ ഈ മ്യൂസിക്ക് വീഡിയോയുടെ എല്ലാ ഭാഗങ്ങളിലും ഇന്നര്‍ ലെയറുണ്ട്. അതിന്റെ കുറച്ച് ആസ്വാദന കുറവുകള്‍ തുടക്കത്തിലുണ്ടെങ്കിലും ആളുകള്‍ ഒന്ന് കൂടെ കണ്ട് അത് ഏറ്റെടുക്കാന്‍ സാധിച്ചാല്‍ അതിന് ഒരു ട്രിപ്പുണ്ടെന്നും', ശ്രീജിത്ത് വ്യക്തമാക്കി.

'എന്‍ജോയ് എന്‍ജാമി എന്ന ഹിറ്റ് ഗാനത്തോട് സാമ്യം തോന്നുന്നതിനെക്കുറിച്ചും ശ്രീജിത്ത് ഗുരുവായൂര്‍ പറയുന്നു. ആഫ്രോബീറ്റ് എന്ന ജോനര്‍ മലയാളികള്‍ക്ക് മുന്‍പ് പരിചയമുള്ളത് എഞ്ചോയി എഞ്ചാമിയിലൂടെയാണ്. അതുകൊണ്ട് തന്നെ പൂച്ചി എഞ്ചോയി എഞ്ചാമി പോലെയാണ് എന്ന് പറയുന്നുണ്ട് ആളുകള്‍. അവര്‍ക്ക് കണക്ടാവുന്നുണ്ട്. പക്ഷെ അത് നമ്മുടെ നാടന്‍പാട്ടിന്റെ ശീലുകള്‍ പോലെ തന്നെയാണ്. ആഫ്രോ ബീറ്റ് എന്ന് പറയുമ്പോള്‍ അതിന്റെ ബീറ്റിനും പ്രൊണൗണ്‍സേഷനും അതു പോലെയാണ്. പക്ഷെ എഞ്ചോയി എഞ്ചാമി പാടാന്‍ കുറച്ച് കൂടി എളുപ്പമാണ്' എന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ഐഡ എച്ച്‌സി പ്രൊഡക്ഷന്‍ ഹബ്ബിന്റെ ബാനറില്‍ അരുണ്‍ എസ് ചന്ദ്രനാണ് പൂച്ചി നിര്‍മ്മിച്ചിരിക്കുന്നത്. പൂച്ചി' യില്‍ ധന്യ സുരേഷിന്റെ വരികള്‍ക്ക് രജത് പ്രകാശ് സംഗീത സംവിധാനം നിര്‍വ്വിച്ചിരിക്കുന്നത്. വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരന്‍ എന്നിവരാണ് ഗായകര്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-അനോജ് തോമസ്, പ്രൊജക്ട് ഡിസൈനര്‍-വിയാന്‍ മംഗലശ്ശേരി, ഛായാഗ്രഹണം- മഹാദേവന്‍ തമ്പി, എഡിറ്റര്‍-പ്രണവ് ബാബു, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മോഹന്‍ദാസ്, കോസ്റ്റസ് - സുജിത് സുധാകര്‍, വിഎഫ്എക്‌സ് -സുമില്‍ ശ്രീധരന്‍,ഡിഐ-ജോജി പാറക്കല്‍,മേക്കപ്പ് - നരസിംഹ സ്വാമി, അസോസിയേറ്റ് ഡയറക്ടേഴ്‌സ്-സാലിം അലി,ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍-അതുല്‍ കൃഷ്ണ എസ്, സ്റ്റില്‍സ്-അജി ചിത്രം, പി ആര്‍ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in