'തിയേറ്ററുകള്‍ തുറന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് എല്‍.ഡി.എഫിന്'; ആരോഗ്യമന്ത്രിയുടെ പേജില്‍ വിജയ് ആരാധകരുടെ ആവശ്യം

'തിയേറ്ററുകള്‍ തുറന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് എല്‍.ഡി.എഫിന്'; ആരോഗ്യമന്ത്രിയുടെ പേജില്‍ വിജയ് ആരാധകരുടെ ആവശ്യം

വിജയ്-വിജയ് സേതുപതി ചിത്രം 'മാസ്റ്റര്‍' റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി ആരാധകര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതിദിന കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്ന പോസ്റ്റിന് താഴെയാണ് വിജയ് ആരാധകര്‍ കമന്റുകളുമായെത്തിയിരിക്കുന്നത്.

തിയേറ്ററുകള്‍ തുറന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിന് തന്റെ വോട്ട് എല്‍.ഡി.എഫിനാണെന്നായിരുന്നു ഒരാളുടെ കമന്റ്. സ്‌കൂളുകളും കോളേജുകളും അടക്കം എല്ലാം തുറക്കാമെങ്കില്‍ തിയേറ്ററുകള്‍ തുറന്നാലെന്താണെന്നും ചോദ്യമുണ്ട്. ജോലിയില്ലാതെയിരിക്കുന്ന തിയേറ്റര്‍ ജീവനക്കാര്‍ക്ക് അത് ഗുണമാകുമെന്നും ചിലര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മാസ്റ്റര്‍' ജനുവരി 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒ.ടി.ടി റിലീസിനായി അനേകം ഓഫറുകളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയ്യറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് 'മാസ്റ്റര്‍' തീയറ്റര്‍ റിലീസായിരിക്കുമെന്ന് നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ മുമ്പ് വ്യക്തമാക്കിയിരുന്നു.

'തിയേറ്ററുകള്‍ തുറന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് എല്‍.ഡി.എഫിന്'; ആരോഗ്യമന്ത്രിയുടെ പേജില്‍ വിജയ് ആരാധകരുടെ ആവശ്യം
വിജയ്,‌ വിജയ് സേതുപതി, ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ', ജനുവരി 13ന് തീയറ്ററിൽ

Vijay Fan's Regquest To Reopen Theaters

The Cue
www.thecue.in