കേജ്രിവാളിനെ പുകഴ്ത്തി ശ്രീനിവാസന്‍, ‘കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിടും’ 

കേജ്രിവാളിനെ പുകഴ്ത്തി ശ്രീനിവാസന്‍, ‘കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിടും’ 

നിലവില്‍ ഇന്ത്യയുടെ സാഹചര്യം വച്ച് നോക്കുമ്പോള്‍ അരവിന്ദ് കേജ്രിവാള്‍ വളരെ ഭേദപ്പെട്ട ഭരണാധികാരിയാണെന്ന് പറയാമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്ന രാഷ്ട്രീയകാഴ്ചപ്പാടാണ് ഉള്ളത്. 950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം 600 കോടി രൂപയ്ക്കാണ് അരവിന്ദ് കേജ്രിവാള്‍ തീര്‍ത്തത്. 300 കോടിയോളം സര്‍ക്കാരിന് ലാഭം, കേരളത്തിന്റെയും മറ്റ് ഏതെങ്കിലും സംസ്ഥാനത്തിന്റെയോ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവമുണ്ടോ എന്നും ശ്രീനിവാസന്‍ കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

കേരളത്തില്‍ വേണമെങ്കില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിട്ടുപോകുമെന്നും ശ്രീനിവാസന്‍.

അഴിമതി മാത്രമാണ് ഈ നേതാക്കളെ ഇപ്പോള്‍ നിര്‍ത്തുന്നത്. കെബിപിഎസ് എന്ന സ്ഥാപനം, അതിന്റെ പ്രധാനപ്പെട്ട ഒരാളുണ്ട്, ആളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. എട്ട് കോടിയുടെ ഒരു മെഷിന്‍ ഓര്‍ഡര്‍ ചെയ്തു. അഞ്ച് കോടിയുടെ വിലയുള്ള മെഷിനാണ്. സര്‍ക്കാര്‍ അത് റെഗുലറൈസ് ചെയ്തു എന്നാണ് പറയുന്നത്. സിആര്‍ടി എന്ന കമ്പനിയില്‍ നിന്ന് 20 കോടിക്കുള്ള മെഷിന്‍ വാങ്ങിയെന്ന് കേള്‍ക്കുന്നു. പത്ത് കോടി രൂപയുടെ മെഷിന്‍ ആണ്. ബാക്കി അഴിമതിയാണ്. എന്റെയടുത്ത് തെളിവൊന്നും ചോദിക്കരുത്. വിവരാവകാശ നിയമപ്രകാരം നോക്കിയാല്‍ കിട്ടും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴെ നിന്ന് സല്യൂട്ടടിക്കേണ്ട കാര്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ പറ്റിയ പാര്‍ട്ടിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

ശ്രീനിവാസന്‍

കേജ്രിവാളിനെ പുകഴ്ത്തി ശ്രീനിവാസന്‍, ‘കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിടും’ 
‘പൗരത്വ നിയമവുമെടുത്ത് എങ്ങോട്ടെങ്കിലും പോകൂ’ ; നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമെങ്കില്‍ ഞങ്ങള്‍ക്ക് സഹോദരങ്ങളെന്ന് വിനീത് ശ്രീനിവാസന്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേജ്രിവാളിനെ പുകഴ്ത്തി ശ്രീനിവാസന്‍, ‘കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിടും’ 
‘സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍, പാടില്ലെന്ന് പിന്നീടൊരിക്കല്‍’; ഫേക്കന്‍മാര്‍ക്കെതിരെ ഒറിജിനല്‍ എഫ്ബി അക്കൗണ്ടുമായി ശ്രീനിവാസന്‍ 

ഇന്നത്തെ രാഷ്ട്രീയ അപചയത്തില്‍ ദുഖിതരായ വലിയൊരു തലമുറയുണ്ട്. ജനാധിപത്യം വലിയ കള്ളത്തരമാണ്. അഴിമതി നടത്തിയവരെ നേരിടാന്‍ ജനാധിപത്യത്തില്‍ വ്യക്തമായ മാര്‍ഗങ്ങളില്ല. രാഷ്ട്രീയത്തില്‍ അഴിമതി നടത്താത്തവര്‍ വളരെ കുറവാണ്. ആര്‍ക്കാണ് അഴിമതി ഇല്ലാത്തത്. കേന്ദ്രസര്‍ക്കാര്‍ വേണ്ടാത്തത് പലതും ചെയ്യും. 300 കോടി മുടക്കി ഉണ്ടാക്കി,3600 കോടിക്ക് വേറെ പ്രതിമ, രണ്ടായിരത്തിന്റെ നോട്ടടിക്കാന്‍ വേറെ ചെലവ്, അദാനിക്ക് ലോണ്‍ ഇതൊക്കെ ജനാധിപത്യമാണോ, ജീവിച്ചിരിക്കുന്നവരുടെ പട്ടിണി മാറ്റിയിട്ടല്ലേ പ്രതിമ ഉണ്ടാക്കേണ്ടത്. ജീവിച്ചിരിക്കുന്നവരുടെ പട്ടിണി മാറ്റിയല്ല പ്രതിമ ഉണ്ടാക്കേണ്ടത് എന്നും ശ്രീനിവാസന്‍.

Related Stories

No stories found.
logo
The Cue
www.thecue.in