'കടലിലൂടെ കുട്ടിയുമായി ഒരു വള്ളം വരുന്നൊരു ഷോട്ടുണ്ട്, ആ വിഷ്വലില്‍ ലോക്കായതാണ്' ; അമരത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

'കടലിലൂടെ കുട്ടിയുമായി ഒരു വള്ളം വരുന്നൊരു ഷോട്ടുണ്ട്, ആ വിഷ്വലില്‍ ലോക്കായതാണ്' ; അമരത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

മമ്മൂട്ടിയെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അമരം. ചിത്രത്തിലെ അച്ചൂട്ടി എന്ന മമ്മൂട്ടി കഥാപാത്രവും, അച്ചൂട്ടിയും കടലും തമ്മിലുള്ള ബന്ധവുമെല്ലാം പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞതാണ്. കടലിലെ രംഗങ്ങള്‍ അച്ചൂട്ടിയുടെ ഇമോഷന്‍സിനെ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്കെത്തുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. ആ രംഗങ്ങള്‍ തിയ്യേറ്ററില്‍ കണ്ടതിനെക്കുറിച്ച് ഓര്‍ക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

ചെറുതായിരുന്നപ്പോള്‍ ആക്ഷന്‍ സിനിമകളൊക്കെയാണ് കൂടുതലിഷ്ടം. അന്ന് ഭരതന്‍, പത്മരാജന്‍ ചിത്രങ്ങളൊക്കെ കുറച്ചുകൂടി കട്ട ജീവിതങ്ങളായിട്ടാണ് തോന്നിയിട്ടുള്ളത്, അപ്പോഴാണ് അമരം തിയ്യേറ്ററില്‍ പോയി കണ്ടത്. അതില്‍ കടലില്‍ ചെറിയൊരു വള്ളത്തില്‍ കുട്ടിയുമായി മമ്മൂക്ക വരുന്ന ഷോട്ടുണ്ട്. ആ വിഷ്വലില്‍ ലോക്കായിപ്പോയതാണ്. തന്റെ പുതിയ ചിത്രമായ അടിത്തട്ടിനെക്കുറിച്ച് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഷൈന്റെ പ്രതികരണം.

കടല്‍ പശ്ചാത്തലമായ സിനിമകള്‍ കടല്‍ പോലെ ആഴമുള്ളതായിരിക്കുമെന്നും ഷൈന്‍ പറഞ്ഞു. അവിടെ കടലായിരിക്കും ഹീറോ, അമരത്തില്‍ മമ്മൂട്ടി മണ്ണ് കെട്ടിപ്പിടിച്ചു കരയുന്ന രംഗത്തെക്കുറിച്ചും ഷൈന്‍ സംസാരിച്ചു, ഒരിക്കലും ഒരു തലയണ കെട്ടിപ്പിടിച്ച് കരഞ്ഞാല്‍ ആ ഇമോഷന്‍ നമുക്ക് തോന്നില്ല, കടലായത് കൊണ്ടാണ് ആ ആഴം നമുക്ക് തോന്നുന്നത്.

കടലിന്റെ പശ്ചാത്തലത്തില്‍ ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കടലില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ് അടിത്തട്ട്. ചിത്രം അടുത്തമാസം റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in