''ഷാരൂഖിന്റെ ഡയലോഗ് കൂടെ ജഗദീഷ് പറഞ്ഞാല്‍ എന്ത് ചെയ്യും'', വൈറലാകുന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍

''ഷാരൂഖിന്റെ ഡയലോഗ് കൂടെ ജഗദീഷ് പറഞ്ഞാല്‍ എന്ത് ചെയ്യും'', വൈറലാകുന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍

''പ്രിയദര്‍ശന്റെ 32 പടങ്ങള്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയന്‍ മലയാളത്തിലാണ് നൂറ് പടങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ 90 പടങ്ങള്‍ വരെ ഞാന്‍ എത്തിയേനേ, എനിക്ക് ഹിന്ദി അറിഞ്ഞൂടാത്തോണ്ട് അവിടേക്ക് വിളിച്ചില്ല.'' മണിയന്‍ പിള്ള രാജു ഇതുപറയുമ്പോള്‍ മറുതലക്കല്‍ പ്രിയദര്‍ശനും മേനക സുരേഷും ജി സുരേഷ് കുമാറും.

ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച പൂച്ചക്കൊരു മൂക്കുത്തി റീയൂണിയനിലെ തമാശകളും രസകരമായ സംഭാഷണവും പ്രിയദര്‍ശന്‍ സിനിമകളെന്ന പോലെ സോഷ്യല്‍ മീഡിയയിലും ചിരി തീര്‍ക്കുകയാണ്.

മണിയന്‍ പിള്ള രാജു ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് പ്രിയദര്‍ശന്റെ സംവിധാനത്തിലാണെന്ന് പ്രിയന്‍. മണിയന്‍ പിള്ള രാജുവിന്റെ സ്‌പേസില്‍ ഹിന്ദി അറിയുന്ന ജഗദീഷ് ഇടിച്ചുകയറിയെന്ന് തമാശയായി ജി.സുരേഷ് കുമാര്‍. കഥ പറയുമ്പോള്‍ ഹിന്ദി പതിപ്പ് ബില്ലു പരാമര്‍ശിച്ചാണ് ജി സുരേഷ് കുമാര്‍ ഇതു പറഞ്ഞത്.

''ഷാരൂഖിന്റെ ഡയലോഗ് കൂടെ ജഗദീഷ് പറഞ്ഞാല്‍ എന്ത് ചെയ്യും'', വൈറലാകുന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍
കൊവിഡിന് ശേഷമുള്ള എന്റെ ഏറ്റവും മനോഹരമായ ദിവസം, ഗൃഹാതുരത്വമുണര്‍ത്തി പൂച്ചക്കൊരു മൂക്കുത്തി ടീമിന്റെ ക്ലബ് ഹൗസ് റീ യൂണിയന്‍

തമാശ നിറച്ച കൗണ്ടറാണ് ഇതിന് മണിയന്‍ പിള്ളയുടെ മറുപടി. '' ജഗദീഷ് ഇടിച്ചുകയറി, ആ സിനിമ കഴിഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്‍ പറഞ്ഞത് ഇതാണ്, ആക്ടറൊക്കെ കൊള്ളാം, ഇയാള്‍ ഉണ്ടെങ്കില്‍ എന്നെ അഭിനയിക്കാന്‍ മേലാല്‍ പ്രിയന്‍ വിളിക്കരുത്. പ്രിയന്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ പറഞ്ഞാല്‍ ഷാരൂഖ് ഖാന്റെ ഡയലോഗ് വരെ ജഗദീഷ് പറയും. തമാശ പൊട്ടിച്ച് മണിയന്‍പിള്ള രാജു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, നീ കോ ഞാ ചാ എന്നീ സിനിമകള്‍ നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സാണ് ക്ലബ് ഹൗസില്‍ പ്രിയനെയും സംഘത്തെയും ഒരുമിച്ചെത്തിച്ചത്. മധുപാലാണ് സംഭാഷണം നയിച്ചത്.

The Cue
www.thecue.in