'ഞങ്ങള്‍ ഇനിയും ഒരുമിച്ച് സിനിമ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്'; കമല്‍ ഹാസനെ കുറിച്ച് ഫഹദ് ഫാസില്‍

'ഞങ്ങള്‍ ഇനിയും ഒരുമിച്ച് സിനിമ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്'; കമല്‍ ഹാസനെ കുറിച്ച് ഫഹദ് ഫാസില്‍

കമല്‍ ഹാസനൊപ്പം ഇനിയും ഒരുമിച്ച് സിനിമകള്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍. വിക്രമിന്റെ സെറ്റില്‍ എല്ലാവരോടും അദ്ദേഹം ഒരുപോലെയാണ് പെരുമാറിയത്. ഒരു പോലെയാണ്. കാരവാന്റെ അകത്തും പുറത്തും ഒരുപോലെയാണ്. എന്നെ സംബന്ധിച്ചെടുത്തോളം അങ്ങെയൊരു മനുഷ്യന്‍ വളരെ സെപെഷ്യലാണെന്നും ഫഹദ് ദ ക്യുവിനോട് പറഞ്ഞു.

ഫഹദ് ഫാസില്‍ പറഞ്ഞത് :

വിക്രം സെറ്റില്‍ കമല്‍ സാര്‍ കാരവാനില്‍ ഇറങ്ങി വരുന്നത് തൊട്ട് നമ്മള്‍ ഇങ്ങനെ നോക്കി നില്‍ക്കും. ഭയങ്കര രസമാണ് ഓരോ ആള്‍ക്കാരെ അഡ്രസ് ചെയ്യുന്നത് ഓരോ ആളുകള്‍ക്ക് കൊടുക്കുന്ന അറ്റന്‍ഷനും. പെര്‍ഫോമേഴ്‌സ് എങ്ങനെയുള്ളവരുമാകാം. ചിലര്‍ ഭയങ്കര ദേഷ്യക്കാരായിരിക്കും. ചിലര്‍ പുറത്ത് നല്ലതും അകത്ത് ദേഷ്യമുള്ളവരുമാകാം. സാര്‍ പക്ഷെ എല്ലായിടത്തും ഒരു പോലെയാണ്. കാരവാന്റെ അകത്തും പുറത്തും ഒരുപോലെയാണ്. എന്നെ സംബന്ധിച്ചെടുത്തോളം അങ്ങെയൊരു മനുഷ്യന്‍ വളരെ സെപെഷ്യലാണ്. കമല്‍ സാര്‍ എനിക്ക് അത്രയും പ്രിയപ്പെട്ടത് ആകുന്നതും അതുകൊണ്ടാണ്. എല്ലാത്തിലും വളരെ സത്യസന്ധനാണ്. അത് അദ്ദേഹം തരുന്ന സ്‌നേഹത്തിലും ഉണ്ട്.

എന്നോടും മഹേഷിനിനോടും സാര്‍ മലയാളം മാത്രമെ സംസാരിക്കുകയുള്ളു. ഞാന്‍ എത്ര തമിഴിലും ഇംഗ്ലീഷിലും സംസാരിച്ചാലും അദ്ദേഹം തിരിച്ച് മലയാളത്തിലെ സംസാരിക്കുകയുള്ളു. അതും നമുക്ക് മനസിലാകും. വിക്രമിന്റെ കഥ ഫോണില്‍ അദ്ദേഹം എന്നോട് മലയാളത്തിലാണ് പറഞ്ഞത്. വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഞാന്‍ ഇനി കൂടുതല്‍ സംസാരിക്കാത്തത് എനിക്ക് അറിയാം ഞങ്ങള്‍ ഇനിയും ഒരുമിച്ച് സിനിമകള്‍ ചെയ്യുമെന്ന്.

Related Stories

No stories found.
The Cue
www.thecue.in