'എങ്ങനെ നിങ്ങള്‍ ഇത് ചിന്തിച്ചു?'; മുംബൈ പോലീസിന്‍റെ കഥ കേട്ട് പൃഥ്വിരാജ് പറഞ്ഞത് ഓര്‍ത്തെടുത്ത് ബോബി സഞ്ജയ്

'എങ്ങനെ നിങ്ങള്‍ ഇത് ചിന്തിച്ചു?'; മുംബൈ പോലീസിന്‍റെ കഥ കേട്ട് പൃഥ്വിരാജ് പറഞ്ഞത് ഓര്‍ത്തെടുത്ത് ബോബി സഞ്ജയ്

മുംബൈ പോലീസ് എന്ന സിനിമ 2013ല്‍ പുറത്തിറക്കുമ്പോള്‍ ഷൂട്ടിങ്ങില്‍ പോലും പലര്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നതായി തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്. പക്ഷെ, പൃഥ്വിരാജിനും റോഷന്‍ ആന്‍ഡ്രൂസിനും ആ ആശങ്കയുണ്ടായിരുന്നില്ലെന്നും അവിടെയാണ് മുംബൈ പോലീസ് സംഭവിക്കുന്നതെന്നും ബോബി സഞ്ജയ് വ്യക്തമാക്കുന്നു.

മുംബൈ പോലീസിന്‍റെ കഥ പൃഥ്വിരാജ് കേട്ടപ്പോള്‍ നിങ്ങള്‍ ഇതെങ്ങനെ ആലോചിച്ചു എന്ന് മാത്രമാണ് ചോദിച്ചതെന്നും അതല്ലാതെ കഥാപാത്രത്തോട് യാതൊരു വിമുഖതയും അദ്ദേഹം കാണിച്ചില്ലെന്നും ദ ക്യു അഭിമുഖത്തില്‍ ബോബി സഞ്ജയ് പറഞ്ഞു.

ബോബി സഞ്ജയുടെ വാക്കുകള്‍

മുംബൈ പോലീസ് എങ്ങനെ സ്വീകരിക്കപ്പെടും എന്നതിനെക്കുറിച്ച് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ പലര്‍ക്കും സംശയമുണ്ടായിരുന്നു. പൃഥ്വിരാജും റോഷന്‍ ആന്‍ഡ്രൂസും ഞങ്ങളും ഈ സിനിമ ഇങ്ങനെ മതി എന്ന് ഉറച്ചുനിന്നിടത്താണ് മുംബൈ പോലീസിന്‍റെ ജനനം. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍റെ കൂടിയാണ് മുംബൈ പോലീസിന്‍റെ തിരക്കഥ.

പൃഥ്വിരാജ് ഈ കഥ കേട്ട് ചോദിച്ചത്, എങ്ങനെ നിങ്ങള്‍ ഇത്തരത്തില്‍ ചിന്തിച്ചു എന്ന് മാത്രമാണ്. ആദ്യ വായനയില്‍ തന്നെ പൃഥ്വിരാജിന് ആ കഥ കണ്‍വിന്‍സിങ് ആയിരുന്നു.