'ജയില്‍ മോചിതനായാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യും'; ആര്യന്‍ ഖാന്‍

'ജയില്‍ മോചിതനായാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യും'; ആര്യന്‍ ഖാന്‍

ജയില്‍ മോചിതനായാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഖാന്‍. എന്‍സിബി കസ്റ്റഡിയില്‍ വെച്ച് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് ആര്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ക്കിടെയാണ് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്.

'ജയില്‍ മോചിതനായാല്‍ നല്ല മനുഷ്യനാകും. പാവപ്പെട്ട ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കും. തെറ്റായ രീതിയില്‍ എന്റെ പേര് പ്രചരിക്കപ്പെടുന്നതൊന്നും ചെയ്യില്ല. എന്നെ കുറിച്ച് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും.' - ആര്യന്‍ ഖാന്‍

എന്‍സിബി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് ആര്യന്‍ ഖാന്റെ കൗണ്‍സിലിങ്ങ് നടത്തിയത്. ആര്യന് പുറമെ അറസ്റ്റിലായ മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയരാക്കിയിരുന്നു. ഒക്‌ടോബര്‍ 2ന് മുംബൈ തീരത്തെ ആഡംബര കപ്പലിലില്‍ നിന്നാണ് ആര്യനെയും സുഹൃത്തുക്കളെയും എന്‍സിബി കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഒക്ടോബര്‍ 7ന് ആര്യനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടു. തുടര്‍ന്ന് മുംബൈ ആര്‍ഥര്‍ റോഡ് ജയിലിലേക്ക് മാറ്റുകയും ചെയ്തു.

The Cue
www.thecue.in