വൈറൽ ഡാൻസ് ഗേൾ വൃദ്ധി വിശാൽ; പ്രിഥ്വിരാജിന്റെ മകളായി 'കടുവ'യിൽ

വൈറൽ ഡാൻസ് ഗേൾ വൃദ്ധി വിശാൽ; പ്രിഥ്വിരാജിന്റെ മകളായി 'കടുവ'യിൽ

സോഷ്യൽ മീഡിയയിൽ തരംഗം ആയ വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. കടുവ എന്ന ചിത്രത്തിൽ പ്രിഥ്വിയുടെ മകൾ ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ വൃദ്ധിയുടെ ഡാൻസ് പ്രചരിച്ചത്. സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗം ആയ വൃദ്ധി വിശാൽ എന്ന മിടുക്കി കുട്ടി പ്രിഥ്വിരാജിന്റെ മകൾ ആയി കടുവ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു ... Congrats 😍

Posted by Prithviraj Times on Thursday, March 18, 2021

യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയിൽ മനോഹരമാക്കിയത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറായ കടുവയ്ക്ക് തിരക്കഥ ഒരുക്കുന്നത് ജിനു എബ്രഹാമാണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. 2020 ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ.

Related Stories

No stories found.
logo
The Cue
www.thecue.in