നൈല ഉഷക്കും മിഥുന്‍ രമേശിനും യു.എ.ഇ ഗോള്‍ഡന്‍ വിസ

നൈല ഉഷക്കും മിഥുന്‍ രമേശിനും യു.എ.ഇ ഗോള്‍ഡന്‍ വിസ

നടി നൈല ഉഷക്കും, നടനും അവതാരകനുമായ മിഥുന്‍ രമേശിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി നടിയാണ് നൈല ഉഷ. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിക്കുന്ന നൈല ഉഷ, ദുബായിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പതിനേഴ് വര്‍ഷമായി യു.എ.ഇയില്‍ എ.ആര്‍.എന്നിന്റെ ഭാഗമാണ് താനെന്നും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു മിഥുന്‍ വിസ സ്വീകരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

The Cue
www.thecue.in