'ഷഫീക്കിന്റെ സന്തോഷത്തിലൂടെ എന്റെ അച്ഛന്‍ കുട്ടി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നു': ഉണ്ണി മുകുന്ദന്‍

'ഷഫീക്കിന്റെ സന്തോഷത്തിലൂടെ എന്റെ അച്ഛന്‍ കുട്ടി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നു': ഉണ്ണി മുകുന്ദന്‍
Published on

ഷഫീക്കിന്റെ സന്തോഷം എന്ന പുതിയ ചിത്രത്തിലൂടെ തന്റെ അച്ഛന്‍ അഭിനയ രംഗത്തേക്ക് അരംങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നവാഗതനായ അനൂപ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നായകന്‍. ചിത്രത്തില്‍ അച്ഛന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇത് എനിക്ക് ഭയങ്കര സ്‌പെഷ്യലാണ്. അച്ഛന്‍ ഇന്ന് ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ഭാഗം പൂര്‍ത്തിയാക്കുകയാണ്. മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ തിരക്കഥ എഴുതിയ സമയത്ത് അദ്ദേഹത്തിന്റെ ഭാഗം ഞാന്‍ വെട്ടിമാറ്റി. മേപ്പടിയാന്‍ അച്ഛന്‍ അഭിനയിക്കേണ്ടതായിരുന്നു എന്ന് വിഷ്ണു മോഹന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.

എന്തായാലും നെപ്പോട്ടിസത്തിന്റെ ഗുണങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ ഇവിടെ റിവേഴ്‌സ് നെപ്പോട്ടിസം ചെയ്യുന്നു. അങ്ങനെ എന്റെ അച്ഛന്‍ കുട്ടി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നു. എന്തായാലും ഷഫീക്ക് സ്‌ക്രീനിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയാണ്. സംഗീതം ഷാന്‍ റഹ്‌മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് രാജന്‍. കലാസംവിധാനം ഷാജി നടുവില്‍. വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. ഉണ്ണി മുകുന്ദനും ബാദുഷയുമാണ് നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in