'ടു മെന്‍' ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്

'ടു മെന്‍' ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്

ഇര്‍ഷാദ് അലി, സംവിധായകന്‍ എംഎ നിഷാദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ടൂ മെന്നിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. കെ.സതീഷ് സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലറാണ്. മരുഭൂമിയിലൂടെയുള്ള ഒരു കാര്‍യാത്രയില്‍ അപരിചിതരായ രണ്ടുപേര്‍ക്ക് നേരിടേണ്ടിവരുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.

രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മിന്നല്‍ മുരളിയുടെ എക്‌സികുട്ടീവ് പ്രെഡ്യൂസറായ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ഡി ഗ്രൂപ്പിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍.

Related Stories

No stories found.
The Cue
www.thecue.in