'മിന്നല്‍ മുരളി' നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ സമയം പുറത്തുവിട്ട് ടൊവിനോ

'മിന്നല്‍ മുരളി' നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ സമയം പുറത്തുവിട്ട് ടൊവിനോ

മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ ഡിസംബര്‍ 24ന് ഉച്ചക്ക് 1.30 മുതല്‍ പ്രീമിയര്‍ ആരംഭിക്കും. നടന്‍ ടൊവിനോ തോമസാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പ്രീ റിലീസ് ക്യാംപെയിനാണ് നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം രണ്ട് പ്രോമോ വീഡിയോയാണ് റിലീസ് ചെയ്തത്.

നെറ്റ്ഫ്‌ലിക്‌സ് റിലീസിന് മുന്‍പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വളരെ റിയലിസ്റ്റിക്കായ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്നാണ് പൊതുവെ ലഭിച്ച അഭിപ്രായം.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in