മലയാള സിനിമ നടിമാര്‍ ഭരിക്കുന്ന ഒരു കാലം വരും: നവ്യ നായര്‍

മലയാള സിനിമ നടിമാര്‍ ഭരിക്കുന്ന ഒരു കാലം വരും: നവ്യ നായര്‍

മലയാള സിനിമയില്‍ നായികമാര്‍ ഭരിക്കുന്ന കാലം തിരിച്ചുവരുമെന്ന് നടി നവ്യ നായര്‍. മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവ് നല്ലപോലെയുണ്ടെന്നും നവ്യ ദ ക്യുവിനോട് പറഞ്ഞു.

മലയാള സിനിമ നായികമാര്‍ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. നായകന്മാരെക്കാള്‍ നായികമാരുടെ പേരില്‍ സിനിമ അറിയപ്പെട്ട ആ കാലം വീണ്ടും തിരിച്ചുവരും. നടീനടന്മാര്‍ സിനിമയോടൊപ്പമാണ് സഞ്ചരിക്കുന്നത്. സിനിമ എന്നുമുണ്ട്. അതിനനുസരിച്ച് മാറ്റങ്ങളും കാലക്രമേണ സംഭവിച്ചുകൊണ്ടിരിക്കും. നവ്യ നായര്‍ പറഞ്ഞു.

നവ്യ നായരുടെ വാക്കുകള്‍

മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ട് പോവാന്‍ ശ്രമിക്കുക എന്നതാണ് അതില്‍ ചെയ്യാനുള്ളത്. നമ്മുടെ പാത പിന്‍തുടര്‍ന്ന് വീണ്ടും ആളുകള്‍ വരും. അങ്ങനെ വരും തലമുറയില്‍ ഈ വേര്‍തിരിവ് മാറും. ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമ മേഖല ഭരിച്ചിരുന്നു. നായകന്മാരേക്കാള്‍ അവരുടെ പേരുകള്‍ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരും.

ഒരു ഇടവേളക്ക് ശേഷം നവ്യ നായര്‍ നായികയായി തിരിച്ചെത്തിയ സിനിമയാണ് 'ഒരുത്തീ'. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in