'മണവാളന്‍ തഗ് ഓണ്‍ ദി വേ'; തല്ലുമാല ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍

'മണവാളന്‍ തഗ് ഓണ്‍ ദി വേ'; തല്ലുമാല ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍

ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയുടെ ഓ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. തിയ്യേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയ ചിത്രം സെപ്തംബര്‍ 11ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും.

'മണവാളന്‍ തഗ് ഓണ്‍ ദി വേ ആണ്, അതിനൊരു അര്‍ത്ഥമേ ഉള്ളൂ,തല്ലുമാല വരുന്നു' എന്ന ക്യാപ്ഷനോട് കൂടിയാണ് വിവരം നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്ത് വാര്‍ത്ത പങ്കു വെച്ചിരിക്കുന്നത്. ആഗസ്റ്റ് 12നായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തത്.

മുഹ്സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടോവിനോ തോമസും കല്ല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മികച്ച കളക്ഷന്‍ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിഷാദ് യൂസഫാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് ആണ്.

ഷൈന്‍ ടോം ചാക്കോ,ചെമ്പന്‍ വിനോദ്,ബിനു പപ്പു,ലുക്മാന്‍ അവറാന്‍,അദ്രി ജോ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ടോവിനോ തോമസിന്റെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്.

Related Stories

No stories found.
The Cue
www.thecue.in