പാര്‍വതിക്കും അനുപമയ്ക്കും ഒപ്പം ഞാനും; കാലിക പ്രസക്തിയുള്ള സിനിമയെന്ന് സുരേഷ് ഗോപി

പാര്‍വതിക്കും അനുപമയ്ക്കും ഒപ്പം ഞാനും; കാലിക പ്രസക്തിയുള്ള സിനിമയെന്ന് സുരേഷ് ഗോപി

പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ഭാഗമാകുന്നു. പാപ്പന്‍ എന്ന ചിത്രത്തിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രം കാലിക പ്രസക്തിയുള്ള വിഷയമാണ് സംസാരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

'പാര്‍വതി തിരുവോത്തും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു സിനിമയില്‍ ഞാനും ഭാഗമാണ്. അവര്‍ രണ്ട് പേരും ത്രില്‍ഡാണെന്നാണ് ഞാന്‍ അറിയുന്നത്. കാലിക പ്രസക്തിയുള്ള ഇന്ന് ഹൈക്കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വിഷയമുണ്ട്. ഏറ്റവും വലിയ വിചിത്രമായ കാര്യം യഥാര്‍ത്ഥ സംഭവം ഉണ്ടാകുന്നതിന് മുമ്പ് എഴുതിയ കഥയാണിത് എന്നതാണ്', സുരേഷ് ഗോപി പറഞ്ഞു.

ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ജൂലൈ 29നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുക എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും പാപ്പനുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. ചിത്രത്തില്‍ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, സണ്ണി വെയിന്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, ടിനി ടോം, ചന്തുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in