പിണക്കം മാറ്റി അമ്മ ഓഫിസിൽ സുരേഷ് ഗോപി, ഒന്നാമത്തെ അംഗം

പിണക്കം മാറ്റി അമ്മ ഓഫിസിൽ സുരേഷ് ഗോപി, ഒന്നാമത്തെ അംഗം

25 വർഷത്തിന് ശേഷം സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ വേദിയിൽ. അഭിനേതാക്കളുടെ സംഘടനയുമായി നിലനിൽക്കുന്ന തർക്കത്തിന് വിരാമമിട്ടാണ് ഞായറാഴ്ച കലൂർ 'അമ്മ ആസ്ഥാനത്ത് നടന്ന 'ഉണർവ്' പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തിയത്. ബലാൽസംഗ കേസിൽ ഉൾപ്പെട്ട അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയ് ബാബുവിജനെതിരെ ഇന്നത്തെ യോഗത്തിൽ നടപടി ഉണ്ടാകുമെന്ന് വർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ സംഘടന ഇത് വരെ പ്രതികരിച്ചിട്ടില്ല. 1997ൽ ഒരു സ്റ്റേജ് പ്രോഗ്രാമിനെ ചൊല്ലി ഉണ്ടായ ശിക്ഷ നടപടിയിൽ പ്രതിഷേധിച്ചാണ് സുരേഷ് ഗോപി താരസംഘടനായിൽ നിന്ന് വിട്ട് നിൽക്കുന്നത്. ആ പിണക്കം 25 കൊല്ലത്തോളം നീണ്ടു.

1997ല്‍ ഒരു സ്റ്റേജ് പ്രോഗ്രാമിന്‍റെ ഭാഗമായി അമ്മയുടെ ഭാരവാഹികളും സുരേഷ് ഗോപിയും തമ്മില്‍ ഒരു വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷമാണ് സുരേഷ് ഗോപി അമ്മ ഭാരവാഹിത്വത്തില്‍ നിന്നും വിട്ടുനിന്നത്. താന്‍ അമ്മയില്‍ നിന്നും വിട്ടുനില്‍ക്കാനുണ്ടായ കാരണം ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയതാണ്.

1997ല്‍ ദുബായില്‍ നടന്ന അറേബ്യന്‍ നൈറ്റ്സ് സ്റ്റേജ് ഷോ നാട്ടില്‍ അഞ്ചിടത്ത് നടത്തിയിരുന്നു. പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ശേഖരിക്കാനായിരുന്നു അത് നടത്തിയത്. തിരുവനന്തപുരത്തെ ക്യാന്‍സര്‍ സെന്‍ററിന് വേണ്ടി, കണ്ണൂർ കലക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാനായി, പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടി എന്നിങ്ങനെയുള്ള പല ആവശ്യങ്ങള്‍. അതുകൊണ്ട് തന്നെ പങ്കെടുത്തതില്‍ സുരേഷ് ഗോപി, ബിജു മേനോന്‍, കല്‍പന എന്നിവര്‍ പണം വാങ്ങിയില്ല. പരിപാടി നടത്തിയ ആള്‍ അമ്മ സംഘടനയിലേക്ക് നാലോ അഞ്ചോ ലക്ഷം രൂപ തരാമെന്ന് പറഞ്ഞിരുന്നു. അത് സുരേഷ് ഗോപിയാണ് സംഘനയെ അറിയിച്ചത്.

ആ സ്റ്റേജ് ഷോ നടത്തിയതിന്‍റെ പേരില്‍ മീറ്റിങ്ങില്‍ ചര്‍ച്ചയുണ്ടായി. അത് തര്‍ക്കത്തിലേക്ക് വഴിതെളിച്ചു. ഷോ നടത്തിയ ആള്‍ സംഘടനക്ക് പണം നല്‍കിയില്ല. അത് സുരേഷ് ഗോപി തന്‍റെ സ്വന്തം കയ്യില്‍ നിന്നും എടുത്ത് കൊടുത്തു. അതിന് ശേഷം അമ്മയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ല എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഇത്രയും കാലം അമ്മയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്

ഉണര്‍വ്വ് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സുരേഷ് ഗോപി വന്നതിനെക്കുറിച്ച് അമ്മ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് (2022 മെയ് 01 നു) കാലത്തു 10 മണി മുതൽ കൊച്ചി കലൂരിലെ "അമ്മ" ആസ്ഥാനമന്ദിരത്തിൽ വെച്ച് "അമ്മ" അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധന ക്യാമ്പും നടത്തി.

അപ്പോളോ ആഡ്ലക്സ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രശസ്ത ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക പരിശോധനകൾക്കൊപ്പം ജനറൽ മെഡിസിൻ (General Medicine) - കാർഡിയോളജി (Cardiology)- ഗയനക്കോളജി (Gynaecology) - സംബന്ധമായ പരിശോധനകളും ഡോക്ടർമാരുടെ നിർദ്ദേശ്ശങ്ങളും സേവനവും, ലോട്ടസ് കണ്ണാശുപത്രി നേതൃത്വം നൽകിയ കണ്ണ് പരിശോധനയും പ്രതിവിധികളും, ഡെന്റൽ വിഭാഗത്തിനായി ഡി ഫാർക് ക്ലിനിക്കിന്റെ സഹായത്തോടെ പരിശോധനകളും സ്‌മൈൽ കറക്‌ഷൻ തുടങ്ങി അനുബന്ധ ചികിത്‌സാ സഹായവും, ഇ എൻ ടി സംബന്ധമായും തൈറോയിഡ്‌ രോഗനിർണ്ണയവും കൂടാതെ ഓഡിയോഗ്രാം (കേൾവിശക്തി) ടെസ്റ്റ് എന്നിവ ആൽഫ ഹോസ്പിറ്റലിന്റെ സഹായത്തിലും ബ്യൂട്ടി - സ്കിൻ - ഹെയർ - നെയിൽ തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങളും സഹായവുമായി ഇഎനാ ക്ലിനിക്ന്റെ സേവനവും ഈ ക്യാമ്പിൽ ഒരുക്കിയിരുന്നു . കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കു ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച സമയ പരിധി പൂർത്തിയായവർക്കു കോവിഡ് വാക്ക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (കോവിഷിൽഡ്) നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 3 അത്യാവശ്യ ഘട്ടങ്ങളിൽ സൗജന്യമായി വാക്സിനേഷൻ ക്യാമ്പ് പൊതുജനങ്ങൾക്കുൾക്കുൾപ്പെടെ - "അമ്മ" ഇതിനുമുൻപ് ഒരുക്കിയിട്ടുണ്ടായിരുന്നു.

"അമ്മ" അംഗങ്ങൾക്കായി ഒരുക്കിയിട്ടുള്ള ഒത്തു ചേരലിന്റെ ചടങ്ങു് ഉൽഘcടനം ചെയ്തത് സംഘടനയുടെ ഒന്നാമത്തെ അംഗമായ ശ്രീ. സുരേഷ്‌ ഗോപി ആണ്. അദ്ദേഹം ഹൃദയം തുറന്നു സംസാരിക്കുകയുണ്ടായി.

ഒത്തുചേരലിന്റെ ഭാഗമായി പഴയിടത്തിന്റെ സദ്യയും അംഗങ്ങളുടെ കലാപ്രകടനവും ഉണ്ടായി.